ഫ്രൈഡേ ഫിലിമിലെ തമ്മിലടി ഒത്തുതീര്‍പ്പിലേക്ക്; വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് സാന്ദ്ര പിന്‍വലിക്കും, അഭിനന്ദനവുമായി ഇന്ദ്രജിത്തും മീരാനന്ദനും അജുവും

Date : January 7th, 2017

കൊച്ചി: സിനിമാ നിര്‍മ്മാതാക്കളും താരങ്ങളുമായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ന്നു. തങ്ങള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിച്ചത് ചില സുഹൃത്തുക്കളുടെ ഇടപെടലാണെന്ന് സാന്ദ്ര ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചില വിഷം കലര്‍ന്ന സുഹൃത്തുക്കള്‍ ഞങ്ങളെ തമ്മിലടിപ്പിക്കാന്‍ നോക്കി.
എന്നിട്ടും അവര്‍ വിശ്വസ്ത സുഹൃത്തുക്കള്‍ ചമയുകയാണെന്നും സാന്ദ്ര പറഞ്ഞു. പ്രശ്നങ്ങള്‍ എല്ലാം ഒത്തുതീര്‍പ്പായി. തന്നെ വൈകാരികമായി തളര്‍ത്താന്‍ ഒന്നിനും കഴിയില്ല. പ്രശ്നം വഷളാക്കാന്‍ ശ്രമിച്ച വൈകാരിക പിശാചുക്കള്‍ക്ക് ചുവപ്പ് കൊടി കാണിക്കുന്നു. സൗഹൃദത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ ഒന്നിനും സാധിക്കില്ലെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

ബിസിനസ് തര്‍ക്കങ്ങളെ തുടര്‍ന്ന് സാന്ദ്ര തോമസിനെ കൊച്ചയിലെ ഓഫീസില്‍ കയറി വിജയ് ബാബു മര്‍ദ്ദിച്ചുവെന്നായിരുന്നു ആരോപണം. മര്‍ദ്ദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. അതേ സണയം വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാനും സാന്ദ്ര തോമസ് തയാറായിട്ടുണ്ട്.

വിജയ്ബാബു- സാന്ദ്രാ തോമസ് തര്‍ക്കത്തിലെ വില്ലന്‍ സാന്ദ്രയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ വില്‍സണ്‍ തോമസാണെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏഴ് സിനിമകള്‍ നിര്‍മിച്ച ഇരുവരുടെയും ബാനറായ ഫ്രൈഡേ ഫിലിംസ് ഇപ്പോള്‍ നഷ്ടത്തിലാണെന്നാണ് പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സ്വന്തം നിലയില്‍ നിര്‍മാണ കമ്പനി നടത്താനാണ് സാന്ദ്ര ആഗ്രഹിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കുറേ നാളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. അങ്കമാലിയിലെ ഡയറിയുടെ നിര്‍മാണം പകുതിയായപ്പോള്‍ സാന്ദ്ര സഹകരിക്കാതെയായി. ഇത് വിജയബാബുവിനെ പ്രകോപിതനാക്കിയെന്നാണ് അറിയുന്നത്. സാന്ദ്ര പൊലീസില്‍ പരാതി കൊടുത്തിരുന്നില്ല. അഡ്മിറ്റായ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. അതേസമയം കേസ് ഇന്നലെ വൈകിട്ടോടെയാണ് കേസ് ഒത്തുതീര്‍പ്പായത്.

കമ്പനിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറും സാന്ദ്രാതോമസ് ആയിരുന്നു. വിജയ്ബാബു ചെയര്‍മാന്‍ മാത്രമായിരുന്നു. ഏഴ് സിനിമകള്‍ നിര്‍മിച്ചതില്‍ സക്കറിയയുടെ ഗര്‍ഭിണികളും മുത്തുഗൗവും മാത്രമാണ് നഷ്ടം വന്നത്. ബാക്കി ചിത്രങ്ങളെല്ലാം ലാഭമായിരുന്നു. അവസാനം ചെയ്ത പല ചിത്രങ്ങള്‍ക്കും പണം മുടക്കിയത് ഇവരല്ലായിരുന്നു.

കാര്‍ണിവല്‍ ഗ്രൂപ്പിന് ഫസ്റ്റ് കോപ്പി മിനിമം ബഡ്ജറ്റിന് ചെയ്തു കൊടുക്കുകയായിരുന്നു. അതുകൊണ്ട് ഫ്രൈഡേ ഫിലിംസിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് അവരുടെ കമ്പനിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജീവനക്കാര്‍ പറയുന്നു. ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. സാന്ദ്രയുടെ കല്യാണം കഴിഞ്ഞതോടെ അവര്‍ക്ക് ഒറ്റയ്ക്ക് ബിസിനസ് ചെയ്യണെന്ന് ആഗ്രഹമുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ക്ക് കാരണം വ്യക്തിപരമായ വിഷയങ്ങളാണെന്നും അതേക്കുറിച്ച് അറിയില്ലെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]


സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്

email ഫ്രൈഡേ ഫിലിമിലെ തമ്മിലടി ഒത്തുതീര്‍പ്പിലേക്ക്; വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് സാന്ദ്ര പിന്‍വലിക്കും, അഭിനന്ദനവുമായി ഇന്ദ്രജിത്തും മീരാനന്ദനും അജുവുംpinterest ഫ്രൈഡേ ഫിലിമിലെ തമ്മിലടി ഒത്തുതീര്‍പ്പിലേക്ക്; വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് സാന്ദ്ര പിന്‍വലിക്കും, അഭിനന്ദനവുമായി ഇന്ദ്രജിത്തും മീരാനന്ദനും അജുവും0facebook ഫ്രൈഡേ ഫിലിമിലെ തമ്മിലടി ഒത്തുതീര്‍പ്പിലേക്ക്; വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് സാന്ദ്ര പിന്‍വലിക്കും, അഭിനന്ദനവുമായി ഇന്ദ്രജിത്തും മീരാനന്ദനും അജുവും0google ഫ്രൈഡേ ഫിലിമിലെ തമ്മിലടി ഒത്തുതീര്‍പ്പിലേക്ക്; വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് സാന്ദ്ര പിന്‍വലിക്കും, അഭിനന്ദനവുമായി ഇന്ദ്രജിത്തും മീരാനന്ദനും അജുവും0twitter ഫ്രൈഡേ ഫിലിമിലെ തമ്മിലടി ഒത്തുതീര്‍പ്പിലേക്ക്; വിജയ് ബാബുവിനെതിരെ നല്‍കിയ കേസ് സാന്ദ്ര പിന്‍വലിക്കും, അഭിനന്ദനവുമായി ഇന്ദ്രജിത്തും മീരാനന്ദനും അജുവും