ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍

Date : January 7th, 2017

യുഎഇയിലെ ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍, കുറുകത്താണി സ്വദേശി ഹുസൈന്‍, തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ കല്‍ബ വ്യവസായ മേഖലയിലെ അല്‍വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. ഗോഡൗണിനു സമീപത്തായിരുന്നു തൊഴിലാളികളുടെ താമസസ്ഥലം. ഗോഡൗണില്‍നിന്ന് തീ അതിവേഗം സമീപത്തെ താമസകേന്ദ്രത്തിലേക്കും പടര്‍ന്നു. ശക്തമായ കാറ്റും എളുപ്പം തീപിടിക്കുന്ന മരങ്ങളടക്കമുള്ള വസ്തുക്കളും തീ അതിവേഗം വ്യാപിക്കാനും ആളിക്കത്താനും കാരണമായി. പ്രദേശമാകെ നാലുമണിക്കൂറിലേറെ കറുത്തപുകയില്‍ മൂടി.

sharja-death ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍

തൊഴിലാളികളുടെ താമസസ്ഥലത്തേക്കു തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു മുറികളടങ്ങിയതാണ് താമസസ്ഥലം. താമസസ്ഥലത്ത് 13 പേരുണ്ടായിരുന്നതായാണ് വിവരം. അവധി ദിവസമായത് കാരണം ഇവരെല്ലാം ഉറക്കത്തിലായിരുന്നുവെന്നാണ് സൂചന. പത്തുപേര്‍ മുറിയിലെ എസിയുടെ ദ്വാരത്തിലൂടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍ മരിച്ച മൂന്നുപേര്‍ വേറെ മുറിയിലായതുകാരണം രക്ഷപ്പെടാനായില്ല.

തീപിടിത്തമുണ്ടായി അഞ്ചുമിനിറ്റിനകം ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മൂന്നുമണിക്കൂറിലേറെ പണിപ്പെട്ടാണ് അവര്‍ക്ക് തീ അണയ്ക്കാനായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രി മോര്‍ച്ചറിയില്‍. ശ്വാസം മുട്ടിയാണ് ഇവരുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ ഗോഡൌണ്‍ കത്തിയമര്‍ന്നു. മലപ്പുറം എടംകുളം സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ളതാണ് അല്‍ വഹ്ദ ഫര്‍ണിച്ചര്‍. 11 ലക്ഷം ദിര്‍ഹമിന്റെ നഷ്ടം കണക്കാക്കുന്നു. ഷാര്‍ജയില്‍നിന്നും 121 കിലോമീറ്റര്‍ അകലെയാണ് കല്‍ബ.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍pinterest ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍0facebook ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍0google ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍0twitter ഷാര്‍ജ എമിറേറ്റ്‌സിലെ കല്‍ബയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു; പത്തുപേര്‍ എ.സിയുടെ ദ്വാരത്തിലൂടെ രക്ഷപ്പെട്ടു; ദുരന്തമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍