വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ബരായിക്കും ശിവാങ്ങിക്കും; അമേരിക്കയില്‍ മോഡിയുടെ പ്രസംഗത്തിന് ആളെക്കൂട്ടിയത് ബാരായി

Date : January 8th, 2017

ഇന്ത്യന്‍ വംശജര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് ഇന്ത്യന്‍ അമേരിക്കക്കാരായ ഡോ. ഭരത് ബരായിയും ഡോ. സമ്പത്ത് ശിവാങ്ങിയും തെരഞ്ഞെടുക്കപ്പെട്ടു.


പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപന ദിനമായ തിങ്കളാഴ്ച ബംഗളുരുവില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇവര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ലോകമെമ്പാടുനിന്നുമുള്ള ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കുന്നുണ്ട്. പുരസ്‌കാര ജേതാക്കളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞയാഴ്ച ഇരുവരെയും സര്‍ക്കാര്‍ പുരസ്‌കാര വിവരം അറിയിച്ചിരുന്നു.

മാഡിസണ്‍ സ്‌ക്വയറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മേളനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് ഡോ. ബരായി. ചിക്കാഗോയിലാണു താമസം. ഇന്ത്യ-അമേരിക്ക ബന്ധത്തിന് ആക്കം പകരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ഡോ. ശിവാങ്ങി മിസിസിപ്പിയിലാണു കഴിയുന്നത്.

email വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ബരായിക്കും ശിവാങ്ങിക്കും; അമേരിക്കയില്‍ മോഡിയുടെ പ്രസംഗത്തിന് ആളെക്കൂട്ടിയത് ബാരായിpinterest വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ബരായിക്കും ശിവാങ്ങിക്കും; അമേരിക്കയില്‍ മോഡിയുടെ പ്രസംഗത്തിന് ആളെക്കൂട്ടിയത് ബാരായി0facebook വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ബരായിക്കും ശിവാങ്ങിക്കും; അമേരിക്കയില്‍ മോഡിയുടെ പ്രസംഗത്തിന് ആളെക്കൂട്ടിയത് ബാരായി0google വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ബരായിക്കും ശിവാങ്ങിക്കും; അമേരിക്കയില്‍ മോഡിയുടെ പ്രസംഗത്തിന് ആളെക്കൂട്ടിയത് ബാരായി0twitter വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ബരായിക്കും ശിവാങ്ങിക്കും; അമേരിക്കയില്‍ മോഡിയുടെ പ്രസംഗത്തിന് ആളെക്കൂട്ടിയത് ബാരായി