തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കും

Date : January 8th, 2017

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനയുമായി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍. ഉടന്‍തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും തമിഴ് ജനത അതാഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച എ.ഐ.എ.ഡി.എം.കെ. സ്ഥാപകന്‍ എം.ജി.ആറിന്റെ ശതവാര്‍ഷിക ആഘോഷങ്ങള്‍ക്കൊപ്പം ജനുവരി 17നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടായേക്കും. വീടിനുമുന്നില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ജയലളിതയുടെ നിര്യാണത്തോടെ സഹോദര പുത്രി ദീപ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നതിനെ പിന്തുണച്ച് നിരവധി ബാനറുകളാണ് ദീപയുടെ വീടിനു സമീപം ഉയര്‍ന്നത്. ജയലളിതയുടെ പാരമ്പര്യം പിന്‍തുടരണമെന്നാണ് പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

ജയലളിതയുടെ സഹോദര പുത്രി ദീപയില്‍ ആകൃഷ്ടരായല്ല, ജയലളിതയുടെ ബന്ധു ആയതുകൊണ്ടാണ് പിന്തുണയ്ക്കുന്നതെന്നാണ് ദീപയെ പിന്തുണയ്ക്കുന്നവരുടെ വിശദീകരണം. ഉടന്‍തന്നെ എഐഎഡിഎംകെ നേതാക്കളെ കണ്ട് പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

deea-jayakumar-tamil-nadu തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കും

ആര്‍ക്കും രാഷ്ട്രീയത്തിലേക്കു കടന്നുവരാമെന്നും അതു ജയലളിതയുടെ ബന്ധുവായതുകൊണ്ടാകരുതെന്നും സട്ടപഞ്ചായത്്ത് മൂവ്‌മെന്റിന്റെ നേതാവ് ഷണ്‍മുഖന്‍ പ്രതികരിച്ചു. ജയലളിതയുടെ തോഴിയായിരുന്ന ശശികല പാര്‍ട്ടി തലപ്പെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ പാര്‍ട്ടി രൂപീകരിയ്ക്കാനുള്ള നീക്കത്തിന് പിന്തുണ ലഭിയ്ക്കുമോ എന്നും സംശയമുണ്ട്.
നേരത്തേ, ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ സമയത്തു സന്ദര്‍ശനത്തിനെത്തിയ ദീപയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ദീപ, ശശികലയാണിതിനു പിന്നിലെന്നും ആരോപിച്ചിരുന്നു. വെറുമൊരു തോഴിയായ ശശികലയുടെ രാഷ്ട്രീയ പ്രവേശവും ഇവര്‍ ശക്തമായി എതിര്‍ത്തിരുന്നു. കഴിവുറ്റവരാണു പാര്‍ട്ടി തലപ്പത്ത് എത്തേണ്ടത് എന്നാണ് ഇവരുടെ വാദം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കുംpinterest തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കും0facebook തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കും0google തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കും0twitter തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പെണ്‍താരോദയം? രാഷ്ട്രീയത്തിലേക്കെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ; ജനുവരി 17നു പുതിയ പാര്‍ട്ടി രൂപീകരിക്കും