കസിന്റെ ഭാര്യയുടെ പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പാഠമായി, സ്ത്രീകളുടെ പീഡനത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് സഹായവുമായി ദീപിക നാരായണ്‍

Date : January 8th, 2017

ഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് ജീവിതം തകര്‍ന്ന പുരുഷന്‍മാര്‍ക്ക് സഹായഹസ്തവുമായി യുവതി. പുരുഷന്‍മാര്‍ അനുഭവിക്കുന്ന ദുരവസ്ഥ വെളിച്ചത്ത് കൊണ്ടു വരാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് കാല്‍ക്കത്ത സ്വദേശിനിയായ ദീപിക നാരായണ്‍ ഭരദ്വാജാണ്. തന്റെ കസിന്‍ അടക്കം അടുത്ത ചില പരിചയക്കാര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങളാണ് ദീപികയെ ഇതിന് പ്രേരിപ്പിച്ചത്. സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ദീപിക പറഞ്ഞു.

പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ കേസില്‍ കുടുക്കുമെന്ന് തന്റെ കസിന്റെ ഭാര്യ ഭീഷണിപ്പെടുത്തിയത് ദീപിക പറയുന്നു. കേസ് ഒഴിവാക്കാന്‍ വന്‍ തുക അവര്‍ ആവശ്യപ്പെടുകയും ചെയ്തു. നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചുവെങ്കിലും എല്ലാ നിയമങ്ങളും സ്ത്രീയ്ക്ക് അനുകൂലമായിരുന്നു. ഒടുവില്‍ നാളുകള്‍ നീണ്ടുനിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് തന്റെ കസിന്‍ വിവാഹമോചനം തേടിയതെന്ന് ദീപിക പറയുന്നു.

ഭര്‍ത്താവിനോട് പ്രതികാരം തീര്‍ക്കാന്‍ സ്ത്രീകള്‍ നല്‍കുന്ന കേസുകളില്‍ കുടുങ്ങി നിരവധി പേര്‍ സാമ്പത്തികമായി തകര്‍ന്ന സംഭവങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്നും ദീപിക പറയുന്നു. സ്ത്രീപീഡന നിരോധന നിയമത്തിന്റെ കുരുക്കില്‍പ്പെടുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്‍ക്കത്ത സ്വദേശിയായ 65കാരന്റെ അനുഭവവും ദീപിക പങ്കുവച്ചു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ബംഗാളില്‍ മാത്രം 13409 പുരുഷന്‍മാര്‍ സ്ത്രീപീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിചാരണ നേരിട്ടു. ഇതില്‍ 56 പേര്‍ മാത്രമാണ് കുറ്റം തെളിഞ്ഞ് ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ളവര്‍ കേസിന്റെ ഭാഗമായുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവും അനുഭവിച്ചു കോടതി കയറിയിറങ്ങി. ചിലര്‍ വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. ഇവര്‍ അനുഭവിച്ച മാനസിക പീഡനത്തിന് എന്താണ് നഷ്ടപരിഹാരമെന്നും ദീപിക ചോദിക്കുന്നു.

പീഡനം അനുഭവിക്കുന്ന പുരുഷന്‍മാര്‍ക്കായി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുകയാണ് ദീപിക നാരായണ്‍ ഭരദ്വാജ്.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് താന്‍ സമ്മതിക്കുന്നു. എന്നാല്‍ വ്യാജ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന പുരുഷന്‍മാരുടെ എണ്ണവും കുറവല്ല. കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ ലിംഗവിവേചനം പാടില്ലെന്നും ദീപിക വ്യക്തമാക്കുന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email കസിന്റെ ഭാര്യയുടെ പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പാഠമായി, സ്ത്രീകളുടെ പീഡനത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് സഹായവുമായി ദീപിക നാരായണ്‍pinterest കസിന്റെ ഭാര്യയുടെ പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പാഠമായി, സ്ത്രീകളുടെ പീഡനത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് സഹായവുമായി ദീപിക നാരായണ്‍0facebook കസിന്റെ ഭാര്യയുടെ പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പാഠമായി, സ്ത്രീകളുടെ പീഡനത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് സഹായവുമായി ദീപിക നാരായണ്‍0google കസിന്റെ ഭാര്യയുടെ പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പാഠമായി, സ്ത്രീകളുടെ പീഡനത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് സഹായവുമായി ദീപിക നാരായണ്‍0twitter കസിന്റെ ഭാര്യയുടെ പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പാഠമായി, സ്ത്രീകളുടെ പീഡനത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് സഹായവുമായി ദീപിക നാരായണ്‍