ബൈക്ക് ഫ്രീക്കന്മാര്‍ക്ക് അവസരം: തൃശൂരിന്റെ ദിവാന്‍ജിമൂലയും സിനിമയാകുന്നു; പേരുകൊണ്ട് ഞെട്ടിച്ച് വീണ്ടും അനില്‍ രാധാകൃഷ്ണ മേനോന്‍; തിരക്കഥ ‘കലക്ടര്‍ ബ്രോ’

Date : January 8th, 2017

വ്യത്യസ്തമായ പേരുകളാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രങ്ങളുടെ ഹൈലൈറ്റ്. ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതവും സപ്തമശ്രീ തസ്‌കര:യും ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയുമെല്ലാം പേരു കൊണ്ടാണ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. പേരു കൊണ്ട് ശ്രദ്ധേയമാണ് നാലാമത്തെ ചിത്രവും. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്).

തൃശൂര്‍ നഗരമധ്യത്തില്‍ ചില സവിശേഷതകളുള്ള സ്ഥലമാണ് ദിവാന്‍ജിമൂല. ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് അനില്‍ യുവതാരങ്ങളെ അണിനിരത്തി പറയാന്‍ ഒരുങ്ങുന്നത്. എല്ലാ അര്‍ഥത്തിലും ഒരു യൂത്ത് ത്രില്ലര്‍ എന്നാണ് ചിത്രത്തെ അനില്‍ വിശേഷിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ഏറെയും പുതുമുഖങ്ങളായിരിക്കും.

സിനിമയ്ക്കുവേണ്ടി ബൈക്ക് റൈഡര്‍മാരെ ആവശ്യമാണെന്ന കാസ്റ്റിങ് കോളും അനില്‍ രാധാകൃഷ്ണ മേനോന്‍ നടത്തിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ഫോട്ടോയും മറ്റു വിവരങ്ങളും  എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി ജനുവരി 10 ആണ്. പതിനെട്ടിനും 30നും പ്രായമുള്ളവര്‍ ആകണം അപേക്ഷിക്കേണ്ടത്. ഇതോടൊപ്പം അയയ്‌ക്കേണ്ട പോര്‍ട്ട്‌ഫോളിയോ വീഡിയോയ്ക്ക് ഒരുമിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം ഉണ്ടാകരുത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഓഡിഷന്‍ തീയതി പിന്നീട് അറിയിക്കും.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ബൈക്ക് ഫ്രീക്കന്മാര്‍ക്ക് അവസരം: തൃശൂരിന്റെ ദിവാന്‍ജിമൂലയും സിനിമയാകുന്നു; പേരുകൊണ്ട് ഞെട്ടിച്ച് വീണ്ടും അനില്‍ രാധാകൃഷ്ണ മേനോന്‍; തിരക്കഥ 'കലക്ടര്‍ ബ്രോ'pinterest ബൈക്ക് ഫ്രീക്കന്മാര്‍ക്ക് അവസരം: തൃശൂരിന്റെ ദിവാന്‍ജിമൂലയും സിനിമയാകുന്നു; പേരുകൊണ്ട് ഞെട്ടിച്ച് വീണ്ടും അനില്‍ രാധാകൃഷ്ണ മേനോന്‍; തിരക്കഥ 'കലക്ടര്‍ ബ്രോ'0facebook ബൈക്ക് ഫ്രീക്കന്മാര്‍ക്ക് അവസരം: തൃശൂരിന്റെ ദിവാന്‍ജിമൂലയും സിനിമയാകുന്നു; പേരുകൊണ്ട് ഞെട്ടിച്ച് വീണ്ടും അനില്‍ രാധാകൃഷ്ണ മേനോന്‍; തിരക്കഥ 'കലക്ടര്‍ ബ്രോ'0google ബൈക്ക് ഫ്രീക്കന്മാര്‍ക്ക് അവസരം: തൃശൂരിന്റെ ദിവാന്‍ജിമൂലയും സിനിമയാകുന്നു; പേരുകൊണ്ട് ഞെട്ടിച്ച് വീണ്ടും അനില്‍ രാധാകൃഷ്ണ മേനോന്‍; തിരക്കഥ 'കലക്ടര്‍ ബ്രോ'0twitter ബൈക്ക് ഫ്രീക്കന്മാര്‍ക്ക് അവസരം: തൃശൂരിന്റെ ദിവാന്‍ജിമൂലയും സിനിമയാകുന്നു; പേരുകൊണ്ട് ഞെട്ടിച്ച് വീണ്ടും അനില്‍ രാധാകൃഷ്ണ മേനോന്‍; തിരക്കഥ 'കലക്ടര്‍ ബ്രോ'