ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍

Date : January 8th, 2017

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താത്ത സെലക്റ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്ങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച കരുണ്‍ നായര്‍ എവിടെ എന്ന് ചോദിക്കുന്ന ഹര്‍ഭജന്‍ കരുണിനെ സന്നാഹ മത്സരത്തിനുള്ള ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. തന്റെ ട്വിറ്റര്‍ പേജിലാണ് ഹര്‍ഭജന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

karun-nair6 ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍

2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഹര്‍ഭജന്‍ സിങ്ങ് ഇന്ത്യക്കായി അവസാനം കളിച്ചത്. അന്ന് ഒരു വിക്കറ്റിലൊതുങ്ങിപ്പോയതിന് ശേഷം ഹര്‍ഭജന്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി കരുണ്‍ നായര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. വീരേന്ദര്‍ സെവാഗിന് ശേഷം ട്രിപ്പിള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കരുണ്‍ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിക്കു പകരം കോഹ്ലിയാണു നായക വേഷത്തിലെത്തുന്നത്. കോഹ്ലി ഏകദിന ക്യാപ്റ്റനായതിനു ശേഷമുള്ള ആദ്യ മത്സരമാണിത്. ഒമ്പതു വര്‍ഷത്തെ ക്യാപ്റ്റന്‍സിക്കുശേഷമാണു ധോണി കളമൊഴിയുന്നത്. യുവരാജ് സിങ്, സുരേഷ് റെയ്‌ന, ആഷിഷ് നെഹ്‌റ, എന്നിവരും ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും മിന്നുന്ന പ്രകടനം നടത്തിയ മലയാളി കരുണിനെ മാത്രം ഉള്‍പ്പെടുത്തിയില്ല.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം ജനുവരി 15 മുതല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരം 19നും  മൂന്നാം മത്സരം ഈഡന്‍ ഗാര്‍ഡനില്‍ 22നും നടക്കും. മൂന്നു ട്വന്റി20 മത്സരങ്ങളും ഇംഗ്ലണ്ടിനെതിരായി നടക്കും.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍pinterest ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍0facebook ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍0google ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍0twitter ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ? ഏകദിന ക്രിക്കറ്റ് പരമ്പര ടീം സെലക്ഷനെതിരേ ഹര്‍ഭജന്‍ സിങ്; ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരം 15 മുതല്‍