താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍

Date : January 8th, 2017

തനിക്കു സൂപ്പര്‍ സ്റ്റാറുകളെ സിനിമയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയില്ലെന്നു സംവിധായകന്‍ കമല്‍. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ ഇമേജ് കളയാതെ സ്‌ക്രീനില്‍ കൊണ്ടു വരാന്‍ കഴിയാറില്ല. എന്റെ സിനിമകള്‍ നോക്കുന്നവര്‍ക്ക് അത് മനസിലാകും. ഞാനൊരിക്കലും മോഹന്‍ലാലിനെ ഒരു മീശ പിരിക്കുന്ന അല്ലെങ്കില്‍ സൂപ്പര്‍താര പ്രതിഛായയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ ആവശ്യം അങ്ങനത്തെ സിനിമയാണെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്. എനിക്ക് പറ്റില്ല. എന്നെപ്പോലെ പല സംവിധായകരുണ്ട്. ആ രീതിയില്‍ അദ്ദേഹം എനിക്ക് ഇപ്പോള്‍ അപ്രാപ്യനാണ് എന്നാണെനിക്കു തോന്നുന്നതെന്നും കമല്‍ പറഞ്ഞു.

Kamal-5 താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍

മോഹന്‍ലാലിനെ നായകനാക്കി ചക്രമെന്ന സിനിമ നടക്കാതെ പോയതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു കമല്‍. ‘അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തയാറാക്കിയ ചക്രം എന്ന സിനിമ നടക്കാതെ പോയി. ഇടക്കാലത്ത് ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി ഒന്നു രണ്ട് സിനിമകള്‍ ആലോചിച്ചിരുന്നു. അദ്ദേഹവുമായി ആലോചിക്കുകയും ചെയ്തു. പക്ഷേ പിന്നീടതും കൃത്യമായി മുന്നോട്ട് പോയില്ല.

karutha-pakshikal താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍

രാജമാണിക്യത്തിലൂടെ മമ്മൂട്ടി വന്‍ കുതിപ്പു നടത്തുമ്പോഴാണു ഞാന്‍ കറുത്തപക്ഷികള്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ ശരിക്കും ഡീ ഗ്ലാമറൈസ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സമ്മതവും ഉണ്ടായിരുന്നു. മമ്മൂട്ടിയെ വച്ച് ഞാനെടുത്ത ഒരു സിനിമയില്‍ പോലും അദ്ദേഹത്തിന്റെ താരമൂല്യത്തെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അത് എന്റെ കഴിവുകേടായാണ് ഞാന്‍ കാണുതെന്നും കമല്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി മിഴിനീര്‍പ്പൂവുകള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സംവിധാനരംഗത്തെത്തുന്നത്. പിന്നീട് പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍ കഥ എഴുതുകയാണ് എന്നീ സിനിമകളില്‍ മോഹന്‍ലാലും കമലും ഒന്നിച്ചു. അതിന് ശേഷം ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യാ ബാലനെയും പ്രധാനതാരങ്ങളാക്കി ചക്രം എന്ന സിനിമ തുടങ്ങിയെങ്കിലും ചിത്രം പൂര്‍ത്തിയായില്ല. ശേഷം ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ചക്രം സംവിധാനം ചെയ്തു. മീര ജാസ്മിന്‍ ആയിരുന്നു നായിക.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍pinterest താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍0facebook താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍0google താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍0twitter താരങ്ങളുടെ സൂപ്പര്‍ പദവി ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്നു കമല്‍; മീശ പിരിച്ച ലാലിനെയാണ് ആരാധകര്‍ക്കു വേണ്ടതെങ്കില്‍ താന്‍ നിസഹായന്‍