ഡെബിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ കമ്പ്യൂട്ട് കാര്‍ഡുമായി ഇന്റല്‍; പഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടിമുടി മാറ്റിമറിക്കും; ഈ വര്‍ഷം മധ്യേ വിപണിയില്‍

Date : January 8th, 2017

കമ്പ്യൂട്ടര്‍ പ്രൊസസുകളുടെ കാര്യത്തില്‍ ഏറ്റവും വിശ്വസനീയമായ പേരാണ് ഇന്റല്‍. ഇന്നു ലാപ്‌ടോപ്പുകളിലും മൊബൈലുകളിലുമൊക്കെ ഇന്റലിന്റെ പ്രൊസസറുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, അടുത്ത ജനറേഷന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിച്ചാണ് ഇന്റല്‍ ഞെട്ടിക്കുന്നത്. ഡെബിറ്റ് കാര്‍ഡിന്റെയത്ര വലിപ്പമുള്ള കമ്പ്യൂട്ട് കാര്‍ഡാണ് ഇന്റല്‍ അവതരിപ്പിച്ചത്. പഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനരീതിയില്‍ വിപ്ലവകരമായ മാറ്റമാണ് ഇന്റല്‍ കൊണ്ടുവരുന്നത്. ഈ വര്‍ഷം മധ്യത്തോടെ കമ്പ്യൂട്ട് കാര്‍ഡ് വിപണിയിലെത്തും.


കമ്പ്യൂട്ട് കാര്‍ഡുകളെ പ്രവര്‍ത്തനത്തിനു സഹായിക്കാന്‍ പ്രത്യേക യന്ത്രങ്ങളും വിപണിയിലെത്തും. എ.ടി.എം. കൗണ്ടറുകളില്‍ കാര്‍ഡ് ഇടുന്നയത്ര ലളിതമാണു കമ്പ്യൂട്ട് കാര്‍ഡിന്റെ പ്രവര്‍ത്തനമെന്നാണ് അവകാശവാദം. െമെക്രോപ്രോസസര്‍ വിപണിയിലിറക്കി പഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിനു തുടക്കമിട്ട സ്ഥാപനമാണു ഇന്റല്‍. പിന്നീട് പല സ്ഥാപനങ്ങളും െമെക്രോപ്രോസസറുകള്‍ പുറത്തിറക്കിയെങ്കിലും മൊെബെല്‍ ഫോണ്‍ അടക്കമുള്ള കൂടുതല്‍ ഉപകരണങ്ങളിലും ഇന്റലിന്റെ പ്രോസസറുകളാണ് ഉള്ളത്.

ഏഴാം തലമുറയില്‍പ്പെട്ട ഇന്റല്‍ കെബി ലേക്ക് പ്രോസസറാണു കമ്പ്യൂട്ട് കാര്‍ഡിനു ശക്തി പകരുക. ഈ കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രങ്ങളും ഇന്റല്‍ പുറത്തിറക്കും. കമ്പ്യൂട്ട് കാര്‍ഡിനെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ- നീളം: 9.4 സെന്റീമീറ്റര്‍, വീതി: 5.6 സെന്റീ മീറ്റര്‍, കനം: 5 മില്ലീമീറ്റര്‍.

യു.എസ്.ബി. അടക്കമുള്ള പോര്‍ട്ടുകളൊന്നും കമ്പ്യൂട്ട് കാര്‍ഡില്‍ ഉണ്ടാകില്ല. ഇതിനായി തയാറാക്കുന്ന യന്ത്രത്തിലാകും പോര്‍ട്ടുകള്‍ ഉണ്ടാകുക.  റൊബോട്ടുകള്‍, ഡ്രോണ്‍ എന്നിവ അടക്കം നിരവധി ഉപകരണങ്ങളില്‍ കമ്പ്യൂട്ട് കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാം. ഡെല്‍, എച്ച്.പി, ഷാര്‍പ്, ലെനോവോ തുടങ്ങിയ ബ്രാന്‍ഡുകളുടെ പുതിയ കമ്പ്യൂട്ടര്‍- ലാപ്‌ടോപ് പതിപ്പുകളില്‍ കമ്പ്യൂട്ട് കാര്‍ഡ് ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുണ്ടാകും.

 

email ഡെബിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ കമ്പ്യൂട്ട് കാര്‍ഡുമായി ഇന്റല്‍; പഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടിമുടി മാറ്റിമറിക്കും; ഈ വര്‍ഷം മധ്യേ വിപണിയില്‍pinterest ഡെബിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ കമ്പ്യൂട്ട് കാര്‍ഡുമായി ഇന്റല്‍; പഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടിമുടി മാറ്റിമറിക്കും; ഈ വര്‍ഷം മധ്യേ വിപണിയില്‍0facebook ഡെബിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ കമ്പ്യൂട്ട് കാര്‍ഡുമായി ഇന്റല്‍; പഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടിമുടി മാറ്റിമറിക്കും; ഈ വര്‍ഷം മധ്യേ വിപണിയില്‍0google ഡെബിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ കമ്പ്യൂട്ട് കാര്‍ഡുമായി ഇന്റല്‍; പഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടിമുടി മാറ്റിമറിക്കും; ഈ വര്‍ഷം മധ്യേ വിപണിയില്‍0twitter ഡെബിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ കമ്പ്യൂട്ട് കാര്‍ഡുമായി ഇന്റല്‍; പഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടിമുടി മാറ്റിമറിക്കും; ഈ വര്‍ഷം മധ്യേ വിപണിയില്‍