• jomonte-suvisheshangal-new-images-23

  എംബിഎ പരീക്ഷ എട്ടു നിലയില്‍ പൊട്ടിയ മകനായി ദുല്‍ഖര്‍; മകനെ നേരെയാക്കാന്‍ ശ്രമിക്കുന്ന പിതാവായി മുകേഷ്, ‘ജോമോന്റെ സുവിശേഷങ്ങള്‍’ പറയുന്നത് അപ്പനും മകനും തമ്മിലുള്ള ആത്മബന്ധം

  Date : January 8th, 2017

  കൊച്ചി: വളരെ ലാഘവത്തോടെ ജീവിതത്തെ കാണുന്നവന്‍. എം.ബി.എ. പരീക്ഷ പല പ്രാവശ്യമായി സപ്ലി എഴുതുന്നുവെങ്കിലും പാസായിട്ടില്ല. വളരെ ചെറിയ നിലയില്‍ നിന്നും ഏറെ അദ്ധ്വാനിച്ച് തൃശൂരില്‍ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയുടെ മകന്‍ ജോമോന്‍. ഇതാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയുടെ കഥ. തൃശൂരിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ജോമോന്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

  പ്രധാനമായും അപ്പനും മകനും തമ്മിലുള്ള ആത്മബന്ധവും ഉത്തരവാദിത്വമില്ലായെന്ന് മുദ്രകുത്തപ്പെട്ട ഒരു യുവാവിന്റെ ജീവിതകഥയുമാണ് ഈ ചിത്രത്തിലൂടെ ഏറെ രസകരവും ഒപ്പം ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നു.

   

  മുകേഷാണ് ഈ ചിത്രത്തില്‍ ജോമോന്റെ പിതാവ് വിന്‍സെന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ക്കര്‍ ഇതുവരെ കൂടെ അഭിനയിച്ചിട്ടില്ലാത്ത മുകേഷ്, ഇന്നസന്റ് തുടങ്ങിയ അഭിനേതാക്കളുടെ കൂടെ അഭിനയിക്കുന്ന ആദ്യചിത്രവും ഇതുതന്നെ.ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ഒരു ഇന്ത്യന്‍പ്രണയകഥയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. ‘വൈദേഹി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു നായികകൂടി ഈ ചിത്രത്തിലുണ്ട്. . വളരെ ചെറിയ നിലയില്‍ നിന്നും ഏറെ അദ്ധ്വാനിച്ച് തൃശൂരില്‍ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് വിന്‍സന്റ്. അതുകൊണ്ടുതന്നെ മക്കളും നല്ല കഠിനാദ്ധ്വാനികളും ലക്ഷ്യബോധവും ഉത്തരവാദിത്വമുള്ളവരുമായിരിക്കണമെന്നത് വിന്‍സന്റിന്റെ ഏറെ നിര്‍ബന്ധമുണ്ടായിരുന്നു. മക്കള്‍ നാലാണ് വിന്‍സന്റിന്. മൂത്ത മകള്‍ ലാലി വിവാഹിത. മൂത്ത മകന്‍ ഡോക്ടര്‍. മൂന്നാമനാണ് ജോമോന്‍. ജോമോനു താഴെ ഒരു പെണ്‍കുട്ടിയുമുണ്ട്. എല്ലാവരും ജീവിതത്തിന്റെ ഗൗരവം മനസ്സിലാക്കുന്നവരാണെങ്കില്‍ ജോമോന്‍ മാത്രം ആ ഗണത്തില്‍ പെടുന്നില്ല.

   

  ജോമോനെ ഉത്തരവാദിത്വങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അപ്പന്റെ ശ്രമങ്ങളെല്ലാം പലപ്പോഴും പരാജയപ്പെടുന്നു. ഇതിനിടയിലും അപ്പനും മകനും തമ്മിലുള്ള സൗഹൃദം ഏറെ രസകരമായിത്തന്നെ മുന്നോട്ട് നയിക്കപ്പെടുന്നു.
  ഒരു ഘട്ടത്തില്‍ ജോമോന്റെ ജീവിതത്തിന് പുതിയ പ്രതലം കൈവരാനുള്ള സാഹചര്യമൊരുങ്ങുന്നു. അതിലൂടെ അവന്‍ ജീവിതം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ വന്നുചേരുന്ന സംഘര്‍ഷങ്ങളുമൊക്കെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
  വിനു മോഹനാണ് ജോമോന്റെ ജ്യേഷ്ഠസഹോദരന്റെ റോളിലെത്തുന്നത്. മുത്തുമണി, ഇന്നസന്റ്, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, വീണാനായര്‍, അശ്വിന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദ്, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.
  എഡിറ്റിംഗ് കെ. രാജഗോപാല്‍, കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ്- പാണ്ഡ്യന്‍, കോസ്റ്റിയൂം ഡിസൈന്‍- സമീറാ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സത്യന്‍, സഹസംവിധാനം- ബിനോയ് നളന്ദ, രാജീവ് രാജേന്ദ്രന്‍, അര്‍ജുന്‍.
  ബിജു തോമസാണ് പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍, വിനോദ് ശേഖറും റിനി ദിവാകറുമാണ് പ്രൊഡക്്ഷന്‍ എക്സിക്യുട്ടീവ്സ്

  സിനിമയിലെ നായിക അനുപമാ പരമേശ്വരനെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. പ്രേമം സിനിമയില്‍ നിവിന്റെ ജീവിതത്തില്‍ ആദ്യമെത്തുന്ന മേരി. ഈ സിനിമയില്‍ അനുപമ പുതിയ ലുക്കിലാണ് എത്തുന്നത്. ചുരുണ്ട മുടിക്കു പകരം നീളന്‍ കോലന്‍മുടി. ഈ ചിത്രത്തിലെ കാതറിനാണ് ഇപ്പോള്‍ അനുപമ. ദുല്‍ക്കര്‍ സല്‍മാന്‍ ജോമോന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
  ഏറെക്കാലം സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളുടെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചിരുന്ന സേതു മണ്ണാര്‍ക്കാടാണ് ‘ഫുള്‍ മൂണ്‍’ സിനിമയുടെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
  തൃശൂരിനു പുറമേ തിരുപ്പുതറ മറ്റൊരു പ്രധാന ലൊക്കേഷന്‍. തഞ്ചാവൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം നടത്തിയത്. മലയാളസിനിമയിലെ സീനിയേഴ്സിനെയും പുതിയ തലമുറക്കാരെയും ഒരുപോലെ, അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട്, പുതിയ തലമുറക്കാരെ അണിനിരത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയായിരുന്നു.
  യൂത്തിന്റെ കാഴ്ചപ്പാടുകളുള്ള സിനിമകളായിരുന്നു കഴിഞ്ഞ ഏതാനും ദുല്‍ക്കര്‍ ചിത്രങ്ങള്‍ എങ്കില്‍ ഇക്കുറി കുടുംബസദസുകളിലേക്കിറങ്ങിച്ചെല്ലുന്ന ഒരു ചിത്രത്തിലാണ് അഭിനയിക്കുന്നത്.


  ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ഈണം പകര്‍ന്ന് പാടിയ ആളും ആ പാട്ടിലുണ്ട്; മഹാരാജാസിന്റെ വരാന്തകളില്‍ മുഴങ്ങിയിരുന്ന ഗാനം ഫൈസലിന് നല്‍കിയത് ‘പൂമരം’

  Pin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter