ഫേസ്ബുക്കിലെ ഞരമ്പന്‍മാരും വ്യാജ പ്രൊഫൈലുകാരും ജാഗ്രതൈ!, വ്യജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ഥ മുഖം വെളിപ്പെടുത്തുമെന്ന് സൈബര്‍ വാരിയേഴ്സ്, പാക്കിസ്ഥാനെ വിറപ്പിച്ച സംഘം പണിതുടങ്ങി

Date : January 8th, 2017

കൊച്ചി: പാക്കിസ്ഥാന്റെ വെബ്‌സൈറ്റുകള്‍ എല്ലാം തലങ്ങും വിലങ്ങും ഹാക്ക് ചെയ്ത് കേരളത്തിന്റെ അഭിമാനമായി മാറിയ കേരള സൈബര്‍ വാരിയേഴ്സിന്റെ അടുത്ത സൈബര്‍ യുദ്ധം ഫേസ്ബുക്കിലെ ഞരമ്പന്മാര്‍ക്കെതിരെ. ഞരമ്പന്‍മാര്‍ക്കെതിരെയുള്ള മുന്നറിയപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരള സൈബര്‍ വാരിയേഴ്സ് ഇന്നലെ നല്‍കി കഴിഞ്ഞു.

വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് സെക്സ് ചാറ്റ് ചെയ്യുന്നവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിപ്പ്. ഇന്നു മുതല്‍ സെക്സ് ചാറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെയും, അശ്ലീല പരാമര്‍ശങ്ങളടങ്ങിയ പേജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നാണ് സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെയും ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും എന്നാല്‍ ഇതിലൊരാള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പേജില്‍ പറയുന്നുണ്ട്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്നും, അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകളും പേജുകളും എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

കേരള സൈബര്‍ വാരിയേഴ്സ് മലയാളികളായ എത്തിക്കല്‍ ഹാക്കര്‍മാരുടെ സംഘമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവളങ്ങളുടെയും വെബ്സൈറ്റുകള്‍ പാകിസ്ഥാനില്‍ നിന്ന് ഹാക്ക് ചെയ്തപ്പോള്‍, പാകിസ്ഥാന്റെ വിവിധ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്സ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. അതിനാല്‍ ഞരമ്പ് രോഗികള്‍ ജാഗ്രതൈ !!! വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സെക്സ് ചാറ്റ് ചെയ്യുന്ന ഞെരമ്പ് രേഗികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൈബര്‍ വാരിയേഴ്സിന്റെ മുന്നറിയിപ്പ്.

ഫേസ്ബുക്കിലെ അശ്ലീല പേജുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങളും പുറത്തുവിടുമെന്നും സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കി. യൂസറുടെ ഫോണ്‍ നമ്പര്‍, വിലാസം, ഐപി അഡ്രസ്, തുടങ്ങിയവയും പരസ്യപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. സെക്സ് ചാറ്റിന് ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളും, അശ്ലീല പേജുകളും ഉടന്‍ ഡിലീറ്റ് ചെയ്യാനാണ് സൈബര്‍ വാരിയേഴ്സിന്റെ മുന്നറിയിപ്പ്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ഫേസ്ബുക്കിലെ ഞരമ്പന്‍മാരും വ്യാജ പ്രൊഫൈലുകാരും ജാഗ്രതൈ!, വ്യജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ഥ മുഖം വെളിപ്പെടുത്തുമെന്ന് സൈബര്‍ വാരിയേഴ്സ്, പാക്കിസ്ഥാനെ വിറപ്പിച്ച സംഘം പണിതുടങ്ങിpinterest ഫേസ്ബുക്കിലെ ഞരമ്പന്‍മാരും വ്യാജ പ്രൊഫൈലുകാരും ജാഗ്രതൈ!, വ്യജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ഥ മുഖം വെളിപ്പെടുത്തുമെന്ന് സൈബര്‍ വാരിയേഴ്സ്, പാക്കിസ്ഥാനെ വിറപ്പിച്ച സംഘം പണിതുടങ്ങി0facebook ഫേസ്ബുക്കിലെ ഞരമ്പന്‍മാരും വ്യാജ പ്രൊഫൈലുകാരും ജാഗ്രതൈ!, വ്യജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ഥ മുഖം വെളിപ്പെടുത്തുമെന്ന് സൈബര്‍ വാരിയേഴ്സ്, പാക്കിസ്ഥാനെ വിറപ്പിച്ച സംഘം പണിതുടങ്ങി0google ഫേസ്ബുക്കിലെ ഞരമ്പന്‍മാരും വ്യാജ പ്രൊഫൈലുകാരും ജാഗ്രതൈ!, വ്യജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ഥ മുഖം വെളിപ്പെടുത്തുമെന്ന് സൈബര്‍ വാരിയേഴ്സ്, പാക്കിസ്ഥാനെ വിറപ്പിച്ച സംഘം പണിതുടങ്ങി0twitter ഫേസ്ബുക്കിലെ ഞരമ്പന്‍മാരും വ്യാജ പ്രൊഫൈലുകാരും ജാഗ്രതൈ!, വ്യജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ഥ മുഖം വെളിപ്പെടുത്തുമെന്ന് സൈബര്‍ വാരിയേഴ്സ്, പാക്കിസ്ഥാനെ വിറപ്പിച്ച സംഘം പണിതുടങ്ങി