പാരാലിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, നായകനായി ധനുഷ് എത്തുമെന്നും റിപ്പോര്‍ട്ട്

Date : January 8th, 2017

2016ലെ റിയോ പാരാലിമ്പിക്സില്‍ ഇന്ത്യക്കാവയി ഹൈജമ്പില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ തമിഴ്നാട്ടുകാരന്‍ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാ ധനുഷ് ആണ് ചിത്രം ഒരുക്കുന്നത്. മാരിയപ്പന്‍ എന്നു തന്നെയാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു. പുതുവര്‍ഷ ദിനത്തില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനാണ് പോസ്റ്ററിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് സ്വര്‍ണമെഡല്‍ കൈയ്യിലേന്തി പുറംതിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്.

ചിത്രത്തില്‍ മാരിയപ്പനെ അവതരിപ്പിക്കുന്നത് ആരാണെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല. മാരിയപ്പനായി ധനൂഷ് എത്തിയക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. നിരൂപക പ്രശംസ നേടയ കുക്കൂ, ജോക്കര്‍ എന്നീ തമിഴ് ചിത്രങ്ങളുടെ സംവിധായകന്‍ രാജു മുരുഗനാണ് മാരിയപ്പനാകുന്നതെന്ന് ചില തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോസ്റ്ററില്‍ ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുമുണ്ടെന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. സംവിധായികയായി ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രമാണിത്. 2012ല്‍ ഭര്‍ത്താവ് ധനുഷ് നായകനായ 3 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗൗതം കാര്‍ത്തികിനെ നായകനാക്കിയെടുത്ത വെയ് രാജ വെയ് ആണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തില്‍ ധനുഷ് അതിഥി താരമായെത്തിയിരുന്നു. ഷോണ്‍ റോള്‍ഡനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഈ വര്‍ഷം തന്നെ തീയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തമിഴിലും ഇംഗ്ലീഷിലും അടക്കം രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറക്കുന്നത്. സീന്‍ റോള്‍ഡന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വേല്‍രാജാണ്. ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് രാജു മുരുകനാണ്. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനേറിയോയില്‍ നടന്ന ടി-42 ഗാറ്റഗറിയില്‍ പുരുഷന്‍മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. 2004ന് ശേഷം ഇന്ത്യയിലെ ആദ്യ പാരലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് മാരിയപ്പന്‍. തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള ഇരുപത്തിയൊന്നുകാരനായ മാരിയപ്പന് അഞ്ചാം വയസ്സില്‍ ബസ്സപകടത്തെ തുടര്‍ന്നാണ് വലതു കാല്‍ തകര്‍ന്നത്. 1.89 മീറ്റര്‍ ഉയരം ചാടിയാണ് സ്വര്‍ണ്ണം നേടിയത്. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണം കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ജംപ് ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് മാരിയപ്പന്‍.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email പാരാലിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, നായകനായി ധനുഷ് എത്തുമെന്നും റിപ്പോര്‍ട്ട്pinterest പാരാലിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, നായകനായി ധനുഷ് എത്തുമെന്നും റിപ്പോര്‍ട്ട്0facebook പാരാലിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, നായകനായി ധനുഷ് എത്തുമെന്നും റിപ്പോര്‍ട്ട്0google പാരാലിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, നായകനായി ധനുഷ് എത്തുമെന്നും റിപ്പോര്‍ട്ട്0twitter പാരാലിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, നായകനായി ധനുഷ് എത്തുമെന്നും റിപ്പോര്‍ട്ട്
  • Loading…