പൂവാലന്മാര്‍ സൂക്ഷിക്കുക; പിങ്ക് പട്രോളിങ്ങിനു പിന്നാലെ സ്ത്രീകള്‍ക്കു സ്വയം പ്രതിരോധ ക്ലാസുകളുമായി കേരളാ പോലീസ്; ‘ട്യൂണ്‍’ ചെയ്യാനിറങ്ങിയാല്‍ ഇടികൊണ്ട് ചതയും

Date : January 8th, 2017

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കു സ്വയം പ്രതിരോധത്തിനുള്ള പരിശീലനവുമായി കേരളാ പോലീസ്. പിങ്ക് പട്രോളിനും പിങ്ക് ഫൂട്ട് ബീറ്റിനും പിന്നാലെ സ്ത്രീസുരക്ഷ ശക്തമാക്കാനാണു പോലീസ് സ്വയം പ്രതിരോധ പരിശീലന കേന്ദ്രങ്ങളൊരുക്കുന്നത്. എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് സ്വയരക്ഷ പരിശീലനത്തിനുള്ള സ്ഥിരം കേന്ദ്രങ്ങളാണ് നിലവില്‍വരുന്നത്. വിവിധ അതിക്രമ സന്ദര്‍ഭങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍, ലഘുവായ കായിക പ്രതിരോധവിദ്യകള്‍ എന്നിവ പരിശീലിപ്പിക്കും. ഒരു ജില്ലയ്ക്ക് മൂന്നുലക്ഷം രൂപ വീതം ചെലവിട്ട് 18 പോലീസ് ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരത്തു സംസ്ഥാനതല പരിശീലനകേന്ദ്രം സ്ഥാപിക്കും. ഫെബ്രുവരി അവസാനം പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എല്ലാ ജില്ലകളിലും സ്‌കൂള്‍, കോളജ്, ഓഫീസ് സമുച്ചയങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശീലനവും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്താകെ അഞ്ഞൂറോളം വനിതാ പോലീസുകാര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനം നല്‍കി.

ബസിലും ട്രെയിനിലുമുള്ള ശല്യം, മാല പിടിച്ചുപറിക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, ലിഫ്റ്റിനുള്ളിലെ അതിക്രമം,  എ.ടി.എമ്മിനുളളിലെ ആക്രമണം, ആസിഡ് ആക്രമണം  വിവിധതരം െലെംഗികാതിക്രമങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍ എന്നിവയില്‍നിന്നു രക്ഷപ്പെടാനുള്ള ലളിതമായ കായിക പ്രതിരോധവിദ്യകളാണ് കേരള പോലീസിന്റെ സ്വയരക്ഷാ പരിശീലന പദ്ധതിയിലുള്ളത്. കരാട്ടെ, കളരി തുടങ്ങിയ കായികവിദ്യകളെ അപേക്ഷിച്ച് ലളിതമായതും കുറഞ്ഞ സമയംകൊണ്ട് ഹൃദിസ്ഥമാക്കാവുന്നതുമായ അഭ്യാസമുറകളാണിവ. വ്യക്തിത്വവും ആത്മവിശ്വാസവും വളര്‍ത്താനുള്ള മനഃശാസ്ത്ര ക്ലാസും പരിശീലനത്തിന്റെ ഭാഗമാണ്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email പൂവാലന്മാര്‍ സൂക്ഷിക്കുക; പിങ്ക് പട്രോളിങ്ങിനു പിന്നാലെ സ്ത്രീകള്‍ക്കു സ്വയം പ്രതിരോധ ക്ലാസുകളുമായി കേരളാ പോലീസ്; 'ട്യൂണ്‍' ചെയ്യാനിറങ്ങിയാല്‍ ഇടികൊണ്ട് ചതയുംpinterest പൂവാലന്മാര്‍ സൂക്ഷിക്കുക; പിങ്ക് പട്രോളിങ്ങിനു പിന്നാലെ സ്ത്രീകള്‍ക്കു സ്വയം പ്രതിരോധ ക്ലാസുകളുമായി കേരളാ പോലീസ്; 'ട്യൂണ്‍' ചെയ്യാനിറങ്ങിയാല്‍ ഇടികൊണ്ട് ചതയും0facebook പൂവാലന്മാര്‍ സൂക്ഷിക്കുക; പിങ്ക് പട്രോളിങ്ങിനു പിന്നാലെ സ്ത്രീകള്‍ക്കു സ്വയം പ്രതിരോധ ക്ലാസുകളുമായി കേരളാ പോലീസ്; 'ട്യൂണ്‍' ചെയ്യാനിറങ്ങിയാല്‍ ഇടികൊണ്ട് ചതയും0google പൂവാലന്മാര്‍ സൂക്ഷിക്കുക; പിങ്ക് പട്രോളിങ്ങിനു പിന്നാലെ സ്ത്രീകള്‍ക്കു സ്വയം പ്രതിരോധ ക്ലാസുകളുമായി കേരളാ പോലീസ്; 'ട്യൂണ്‍' ചെയ്യാനിറങ്ങിയാല്‍ ഇടികൊണ്ട് ചതയും0twitter പൂവാലന്മാര്‍ സൂക്ഷിക്കുക; പിങ്ക് പട്രോളിങ്ങിനു പിന്നാലെ സ്ത്രീകള്‍ക്കു സ്വയം പ്രതിരോധ ക്ലാസുകളുമായി കേരളാ പോലീസ്; 'ട്യൂണ്‍' ചെയ്യാനിറങ്ങിയാല്‍ ഇടികൊണ്ട് ചതയും
  • Loading…