വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്

Date : January 8th, 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. 1978ല്‍ ബി.എ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളുടെയും വിശദാംശങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് സി.ഐ.സി നിര്‍ദേശിച്ചു.

1978ല്‍ മോഡി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം പാസായെന്നാണ് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും അവകാശവാദം. ഈ സാഹചര്യത്തിലാണ് അന്നത്തെ രേഖകള്‍ പരിശോധിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന യൂണിവേഴ്‌സിറ്റിയുടെ വാദം കമ്മീഷന്‍ തള്ളി.

1978ല്‍ പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പേര്, മാതാപിതാക്കളുടെ പേര്, രജിസ്റ്റര്‍ നന്പര്‍, മാര്‍ക്ക് തുടങ്ങി സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ പരിശോധനയ്ക്കായി ലഭ്യമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വിവരാവകാശ പ്രവര്‍ത്തകന്‍ നീരജ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

Narendra-Modi-on-Multi-Colour-Safo-HD-Wallpaper വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്

അതേസമയം, വിവരാവകാശ രേഖയ്ക്കു മറുപടി നല്‍കാതിരുന്ന ഡല്‍ഹി സര്‍വകലാശാല വിവരാവകാശ ഓഫീസറില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും മുഖ്യ വിവരാവാകാശ കമ്മീഷണര്‍ ഉത്തരവിട്ടു.  ഡല്‍ഹി സര്‍വകലാശാല വിവരാവകാശ ഓഫീസര്‍ മീനാക്ഷി സഹായിയാണ് പിഴ നല്‍കേണ്ടത്. ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കുകയും ആവശ്യമായ വിവരം രേഖകളടക്കം നല്‍കാതിരുന്ന നടപടി കാല്‍ക്കാശിന് വിലയില്ലാത്തതാണെന്നും പിഴ ഈടാക്കാന്‍ ഉത്തരവിട്ട മുഖ്യ വിവരാവാകാശ കമ്മിഷണര്‍ എം. ശ്രീധര്‍ ആചാര്യലു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദം നേടിയിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപണം ഉന്നയിച്ചതോടെയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വിവാദമായത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്pinterest വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്0facebook വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്0google വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്0twitter വിദ്യാഭ്യാസ രേഖകള്‍ നല്‍കണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശം; ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മിഷണര്‍ക്ക് 25,000 പിഴ; ഇനിയറിയാം മോഡി എത്ര പഠിച്ചിട്ടുണ്ടെന്ന്