ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടി

Date : January 8th, 2017

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ക്വാറി ഉടമകളെ പരസ്യമായി പിന്തുണച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രഹസ്യ സന്ദര്‍ശം.  ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നടത്തറ മണ്ഡലം പ്രസിഡന്റായ എംഎല്‍ ബേബിയുടെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനമാണ് എ ഗ്രൂപ്പില്‍ ഭിന്നതയ്ക്ക് വഴിവച്ചിരിക്കുന്നത്. ജില്ലാ പ്രസിഡന്റായ ടി.എന്‍. പ്രതാപന്‍ അടക്കമുള്ളവര്‍ക്ക് ബേബിയുടെ നിലപാടുകളോട് എതിര്‍പ്പുള്ളപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം.

ഉമ്മന്‍ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എ ഗ്രൂപ്പ് നേതാക്കളായ ഡി.സി.സിയിലെ മുന്‍പ്രമുഖനും യുവ ഡി.സി.സി ഭാരവാഹിയുമാണെന്ന ആക്ഷേപവും ശക്തമാണ്. ഉമ്മന്‍ ചാണ്ടി ബേബിയുടെ വീട്ടില്‍ എത്തിയത് ചായ കുടിക്കാന്‍ മാത്രമാണെന്നും അതൊരു സന്ദര്‍ശനമായിരുന്നില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്. വിവാദപുരുഷനായ മണ്ഡലം പ്രസിഡന്റുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ മറയാക്കുകയായിരുന്നു എന്നാണ് ആക്ഷേപം. അടുത്തിടെ സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച വിവാദത്തിനു പിന്നിലും ഇവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു.

oommen-chandy ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടി

ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞ നാളുകളില്‍ ഉണ്ടായ ചില ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.ഈ ഭാഗത്തെ വന്‍ ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനവും വിവാദങ്ങള്‍ക്ക് പിന്നിലുണ്ട്. കഴിഞ്ഞ ഭരണകാലത്ത് പുത്തൂരിലെ ഒരു സഹകരണ സംഘം പ്രസിഡന്റ് വന്‍ ക്രമക്കേട് നടത്തി ജയിലിലായപ്പോഴും ഈ സംഘം കോടതിയിലും സംരക്ഷകരായി നിന്നിരുന്നു.

എ ഗ്രൂപ്പ് സീനിയര്‍ നേതാവായ പിഎ മാധവന്‍ ഡിസിസി പ്രസിഡന്റായിരിക്കെയാണു നടത്തറ മണ്ഡലം പ്രസിഡന്റായ ബേബിയെ ക്വാറി വിഷയത്തില്‍ കെപിസിസി സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി ജനറല്‍ സെക്രട്ടറി സജി ജോസഫിനെ കമ്മിഷനായി നിയമിച്ച ശേഷമായിരുന്നു സസ്പന്‍ഷന്‍. ഡിസിസി താക്കീതു ചെയ്തിട്ടും പരസ്യമായി ക്വാറിക്കാരുടെ കൂടെനിന്നുവെന്നും ഇതു സംശയാസ്പദമാണെന്നുമായിരുന്നു കമ്മിഷന്‍ കണ്ടെത്തല്‍. തുടര്‍ന്നു മണ്ഡലം പ്രസിഡന്റുസ്ഥാനത്തുനിന്നു ബേബിയെ നീക്കി. എ ഗ്രൂപ്പു നേതാക്കള്‍ ആലോചിച്ച ശേഷമായിരുന്നു നടപടി.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടിpinterest ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടി0facebook ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടി0google ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടി0twitter ക്വാറി ഉടമകളെ പിന്തുണച്ചതിനു സസ്‌പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം; നേതാക്കള്‍ അറിഞ്ഞില്ല; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉമ്മന്‍ചാണ്ടി