സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും

Date : January 8th, 2017

പെട്രോള്‍ പമ്പുകളില്‍കളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കും. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന ബാങ്കുകളുടെ തീരുമാനത്തെതുടര്‍ന്നാണ് നടപടി.

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് നേരത്തെ പമ്ബ് ഉടമകളുടെ സംഘടന തീരുമാനിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് പണം ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

petrol-pump സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും
കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കാന്‍ നേരത്തെ ബാങ്കുകള്‍ തീരുമാനിരുന്നു. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഈ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍തല ഇടപെടലിലാണ് സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് ബാങ്കുകള്‍ അറിയിച്ചത്.

ആയിരം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവും 1000 രൂപ മുതല്‍ 2000 രൂപാ വരെയുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനവും 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനവും ചാര്‍ജ്ജ് ഈടാക്കുമെന്ന് കാണിച്ച് ഉച്ചയ്ക്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്ത് മിക്കയിടങ്ങളിലും ഉപയോഗിക്കുന്നത് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പി.ഒ.എസ് മെഷീനുകളായതിനാല്‍ കനത്ത നഷ്ടമാകും ഇത് പമ്ബുടമകള്‍ക്ക് ഉണ്ടാക്കുക. ഈ സാഹചര്യത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കാര്‍ഡുകളൊന്നും സ്വീകരിക്കേണ്ടെന്ന് പമ്ബുടമകളുടെ സംഘടന നേരത്തെ തീരുമാനിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) കഴിഞ്ഞ ഡിസംബര്‍ 16ന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയതെന്നു ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു. എന്നാല്‍, ആര്‍.ബി.ഐ. നിര്‍ദേശം അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡുകളെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ഇടപാടുകാരിലേക്കു നിരക്ക് എത്തുന്നതിനെക്കുറിച്ചും വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ മറപറ്റിയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് നീക്കം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.  പെട്രോള്‍ പമ്പുകളുടെ മാര്‍ജി നിശ്ചയിക്കുന്നത് കിലോലിറ്റര്‍ കണക്കിനു വില്‍ക്കുന്ന ഇന്ധനത്തില്‍നിന്നാണ്. ഡീലര്‍മാര്‍ക്കു വന്‍ നഷ്ടമുണ്ടാക്കുന്നതാണ് ബാങ്കിന്റെ നിര്‍ദേശം. ക്രെഡിറ്റ് കാര്‍ഡ് മെഷീനുകള്‍ നല്‍കിയ ബാങ്കുകള്‍ പണം അതാതു സമയത്ത് പമ്പുടമകളുടെ അക്കൗണ്ടിലേക്ക് നല്‍കുന്നില്ലെന്നും ആരോപിക്കുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കുംpinterest സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും0facebook സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും0google സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും0twitter സര്‍ക്കാര്‍ കണ്ണുരുട്ടി; ഇന്ധനം അടിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നു ബാങ്കുകള്‍; ഉടമകള്‍ തീരുമാനം പിന്‍വലിച്ചു; പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും