ചെലവു ചുരുക്കലിന് ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപയുടെ പേന, മോഡി ഉപയോഗിക്കുന്നത് ഡിസൈനര്‍ വാച്ചുകളും ബ്രാന്‍ഡ് കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്

Date : January 8th, 2017

ഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാരോട് ചെലവ് ചുരുക്കാന്‍ ആഹ്വാനം ചെയ്യ്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപ വിലയുള്ള പേന.

ഡിസൈനര്‍ വാച്ചുകളും വിലപിടിപ്പുള്ള പേനകളും ശേഖരിക്കുന്നത് മോദിയുടെ ശീലമാണ്. മോണ്ട്ബ്‌ളാങ്ക് ഫൗണ്ടന്‍ പേനയാണ് മോഡിയുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ്. ഈ ബ്രാന്‍ഡ് പേനയാണ് മോദി ഉപയോഗിക്കുന്നതും. മോദി പ്രധാനമന്ത്രിയാവുന്നതിന് മുന്‍പ് ഇന്ത്യ ടുഡേയില്‍ വന്ന ഒരു റിപ്പോര്‍ട്ടിലും നീലാഞ്ജന്‍ മുഖോപാധ്യായ എഴുതിയ നരേന്ദ്ര മോദി ദി മാന്‍, ദി ടൈംസ് എന്ന പുസ്തകത്തിലും ഡിസൈനര്‍ വാച്ചുകളിലും ഫൗണ്ടന്‍ പേനകളിലും മോദിക്കുള്ള ഭ്രമവും, മോണ്ട്ബ്‌ളാങ്ക് പേനയോടുള്ള പ്രത്യേക താത്പര്യവും എടുത്ത് പറയുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മോദി ഉപയോഗിക്കുന്ന പേനയുടെ വില സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ചിലര്‍. ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വ്യാപാര കമ്പനിയുടെ വെബ്സൈറ്റില്‍ ഇന്ത്യയില്‍ ഈ പേനയുടെ വിലയായി കൊടുത്തിരിക്കുന്നത് 1,29,982 രൂപയാണ്.

സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായതോടെ നിരവധി ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഡംബര വാച്ച് ബ്രാന്‍ഡായ മൊവാഡോയും മോഡിയുടെ പ്രിയപ്പെട്ട ബ്രാന്‍ഡാണ്. ഫാഷന്‍ വസ്ത്രങ്ങളോടുള്ള മോഡിയുടെ ഭ്രമവും മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന സ്വന്തം പേരെഴുതിയ കോട്ട് ധരിച്ചതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷങ്ങള്‍ വില വരുന്ന പേന ഉപയോഗിക്കുന്ന ഫക്കീര്‍ എന്ന ആരോപണവും ഉയരുന്നത്. നോട്ട് നിരോധനം മൂലം ജനം തെരുവില്‍ ക്യൂ നില്‍ക്കുമ്പോള്‍ ചെലവ് ചുരുക്കാനും രാജ്യത്തിനായി ത്യാഗം സഹിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രിയുടെ പേനയുടെ വില സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ചെലവു ചുരുക്കലിന് ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപയുടെ പേന, മോഡി ഉപയോഗിക്കുന്നത് ഡിസൈനര്‍ വാച്ചുകളും ബ്രാന്‍ഡ് കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്pinterest ചെലവു ചുരുക്കലിന് ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപയുടെ പേന, മോഡി ഉപയോഗിക്കുന്നത് ഡിസൈനര്‍ വാച്ചുകളും ബ്രാന്‍ഡ് കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്0facebook ചെലവു ചുരുക്കലിന് ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപയുടെ പേന, മോഡി ഉപയോഗിക്കുന്നത് ഡിസൈനര്‍ വാച്ചുകളും ബ്രാന്‍ഡ് കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്0google ചെലവു ചുരുക്കലിന് ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപയുടെ പേന, മോഡി ഉപയോഗിക്കുന്നത് ഡിസൈനര്‍ വാച്ചുകളും ബ്രാന്‍ഡ് കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്0twitter ചെലവു ചുരുക്കലിന് ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപയുടെ പേന, മോഡി ഉപയോഗിക്കുന്നത് ഡിസൈനര്‍ വാച്ചുകളും ബ്രാന്‍ഡ് കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്