‘ഭൈരവ’യുടെ ആക്ഷന്‍ രംഗം കണ്ട് സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളി; അതിസാഹസിക രംഗം വിജയ് ചെയ്തത് റിഹേഴ്‌സല്‍ പോലുമില്ലാതെ; എല്ലാം ഒറ്റ ടേക്കില്‍ ‘ഓകെ’

Date : January 8th, 2017

സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സീന്‍ വിശദീകരിച്ചതിനു പിന്നാലെ റിഹേഴ്‌സല്‍ പോലുമെടുക്കാതെ അതിസാഹസിക ആക്ഷന്‍ രംഗം ചെയ്ത വിജയ് പ്രമുഖ സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളിച്ചു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളോട് ഏറ്റുമുട്ടി അനുഭവ സമ്പത്തുമായി എത്തിയവരാണ് ‘ഭൈരവ’യെ കണ്ടു ഞെട്ടിയത്. തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ഭൈരവ സിനിമയ്ക്കു പിന്നില്‍ അരങ്ങേറിയ സംഭവങ്ങള്‍ സംവിധായകന്‍ ഭരതന്‍ തന്നെയാണ് പുറത്ത് വിട്ടത്.

സിനിമയിലെ സുപ്രധാനമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കാനായി 30 പേരെയായിരുന്നു വടക്കേ ഇന്ത്യയില്‍നിന്ന് കൊണ്ടുവന്നത്. 16 നിലയിലുള്ള പണിതീരാത്ത കെട്ടിടത്തിന് മുകളിലായിരുന്നു സംഘട്ടന ചിത്രീകരണം. ആറുപേരെ അടിച്ച് ഒരു പ്രത്യേക സ്ഥലത്തു ലാന്‍ഡ് ചെയ്യുന്ന രംഗമാണു ചിത്രീകരിച്ചത്. ഇതിനായി ചെയ്യേണ്ട വിധം സ്റ്റണ്ട് മാസ്റ്റര്‍ കാണിച്ച് കൊടുത്തതിന് ശേഷം ഒരു റിഹേഴ്‌സല്‍ പോവാം എന്ന് വിജയിനോടു പറഞ്ഞപ്പോള്‍ ടേക്ക് പോകാം എന്ന് പറഞ്ഞ് ഏവരെയും അത്ഭുതപ്പെടുത്തി. പുറത്തുനിന്ന് കൊണ്ടുവന്ന 30 സ്റ്റണ്ട് താരങ്ങളും ഈ സംഘട്ടനത്തില്‍ പങ്കെടുത്തു. ഡ്യൂപ്പ് ഇല്ലാതെ ഇത്തരം റിസ്‌ക്കായ രംഗങ്ങളില്‍ വിജയ് അഭിനയിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിരുന്ന നോര്‍ത്ത് ഇന്ത്യക്കാരായ സ്റ്റണ്ട് താരങ്ങളെ ഞെട്ടിച്ചായിരുന്നു നായകന്റെ ആക്ഷന്‍. ഇങ്ങനെ ഒരു നടന്‍ നിങ്ങളുടെ നാട്ടിലോ എന്ന് അവര്‍ അത്ഭുതപ്പെട്ടെന്നും ഭരതന്‍ പറഞ്ഞു.

സൂപ്പര്‍ ഹിറ്റായ തെറിക്ക് ശേഷം പുറത്തിറങ്ങുന്ന ഭൈരവ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് വിജയ് ഫാന്‍സ്. കേരളത്തില്‍ സിനിമാ സമരമാണെങ്കിലും പരമാവധിയിടത്ത് റിലീസ് ചെയ്യാനാണ് നീക്കം. തമിഴ്‌നാട്ടിലെന്ന പോലെ ഒരു വലിയ ആരാധക പട തന്നെ കേരളത്തില്‍ വിജയ്ക്കുണ്ട്. ഭൈരവയുടെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു. യുടൂബില്‍ റിലീസ് ചെയ്ത ടീസറും തരംഗമാണ്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email 'ഭൈരവ'യുടെ ആക്ഷന്‍ രംഗം കണ്ട് സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളി; അതിസാഹസിക രംഗം വിജയ് ചെയ്തത് റിഹേഴ്‌സല്‍ പോലുമില്ലാതെ; എല്ലാം ഒറ്റ ടേക്കില്‍ 'ഓകെ'pinterest 'ഭൈരവ'യുടെ ആക്ഷന്‍ രംഗം കണ്ട് സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളി; അതിസാഹസിക രംഗം വിജയ് ചെയ്തത് റിഹേഴ്‌സല്‍ പോലുമില്ലാതെ; എല്ലാം ഒറ്റ ടേക്കില്‍ 'ഓകെ'0facebook 'ഭൈരവ'യുടെ ആക്ഷന്‍ രംഗം കണ്ട് സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളി; അതിസാഹസിക രംഗം വിജയ് ചെയ്തത് റിഹേഴ്‌സല്‍ പോലുമില്ലാതെ; എല്ലാം ഒറ്റ ടേക്കില്‍ 'ഓകെ'0google 'ഭൈരവ'യുടെ ആക്ഷന്‍ രംഗം കണ്ട് സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളി; അതിസാഹസിക രംഗം വിജയ് ചെയ്തത് റിഹേഴ്‌സല്‍ പോലുമില്ലാതെ; എല്ലാം ഒറ്റ ടേക്കില്‍ 'ഓകെ'0twitter 'ഭൈരവ'യുടെ ആക്ഷന്‍ രംഗം കണ്ട് സ്റ്റണ്ട് താരങ്ങളുടെ കണ്ണുതള്ളി; അതിസാഹസിക രംഗം വിജയ് ചെയ്തത് റിഹേഴ്‌സല്‍ പോലുമില്ലാതെ; എല്ലാം ഒറ്റ ടേക്കില്‍ 'ഓകെ'