മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കും

Date : January 8th, 2017

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി  വിജയന്‍. മകരവിളക്ക് മഹോത്സവ ഒരുക്ക ങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തീര്‍ത്ഥാടകര്‍ക്ക് അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ ആവശ്യാനുസരണം ലഭ്യ മാക്കണമെന്നും സന്നിധാനത്തും ക്യൂ കോംപ്ലക്‌സിലും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ തി രക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീക രിക്കണമെന്നും  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പുല്ലുമേട് ഉള്‍പ്പെടെ തീര്‍ത്ഥാടന പാതകളില്‍ മതിയായ വെളിച്ചവും കുടിവെള്ളവും ഉ റപ്പു വരുത്തണമെന്നും, പമ്പയില്‍ വെള്ളം കവിഞ്ഞ് മലിനമാകുന്നത് തടയാനും ആവ ശ്യമായ വെള്ളം സംഭരിക്കുന്നതിനുമായി മകരവിളക്കു വരെ കൂടുതല്‍ വെള്ളം പമ്പയി ലേക്ക് ഒഴുക്കിവിടാനും നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി., വാട്ടര്‍ അതോ റിറ്റി, ഇറിഗേഷന്‍ വകുപ്പുകളോടും പത്തനംതിട്ട ജില്ലാ കളക്ടറോടും മുഖ്യമന്ത്രി ആവ ശ്യപ്പെട്ടു.

െഹെക്കോടതിയുടെയും പറവൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെയും  വിധിന്യായം  പാലിച്ച്  എരുമേലി പേട്ടതുള്ളല്‍ സമാധാനപരമായി നടത്തുന്നതിനുള്ള നടപടി സ്വീ കരിക്കാന്‍ ദേവസ്വം ബോര്‍ഡിനും കോട്ടയം ജില്ലാ കളക്ടര്‍ക്കും കോട്ടയം എസ്പിക്കും  മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ശബരിമലയിലും പുല്ലുമേട്, ഉപ്പുപാറ, പാലിമേട്, പരുന്തന്‍പാറ തുടങ്ങിയ സ്ഥലങ്ങ ളിലും മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് പോലീസ്  അധികാരികള്‍ക്കും ഇടുക്കി ജി ല്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി.

sabarimala മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കും
ഹോട്ടലുകളിലും മറ്റും ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഫയര്‍ ഫോഴ്‌സും, ഓരോ മൂന്നു കിലോമീറ്റര്‍ ദൂരത്തിലും ഉദ്യോഗസ്ഥരെ വിന്യസിക്കാനും  സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ ടീമുകളെ നിയോഗിക്കാനും  മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കണം. കോഴിക്കോനം, സത്രം എന്നിവിട ങ്ങളിലേക്ക്  കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സി. യോടും,  ആവശ്യമായ അസ്‌കാ െലെറ്റുകള്‍ എല്ലാ ജില്ലകളില്‍നിന്നും ലഭ്യമാക്കണമെന്ന് പോലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

െവെദ്യുതിയും കുടിവെള്ളവും തടസമില്ലാതെ ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി., വാട്ടര്‍  അതോറിറ്റി വകുപ്പുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി എമര്‍ജന്‍സി ഓപ്പറേറ്റിംഗ്  സെന്റര്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഈ വര്‍ഷം ശബരിമല ദര്‍ശനസമ യം അഞ്ചുമണിക്കൂറോളം ദീര്‍ഘിപ്പിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണകരമായെന്നും  ഈ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും തിരുവിതാംകൂര്‍ ദേവ സ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കുംpinterest മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കും0facebook മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കും0google മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കും0twitter മകരവിളക്ക്: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി; തീര്‍ഥാടന പാതകളില്‍ വെളിച്ചവും കുടിവെള്ളവും; തിരക്കു നിയന്ത്രിക്കും