ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ സംരക്ഷിച്ചതു ധോണി; മുന്‍ നായകനോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്ലി

Date : January 8th, 2017

ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണി തനിക്ക് പല സന്നിഗ്ധ ഘട്ടങ്ങളിലുംരക്ഷകനായിരുന്നുവെന്ന് വിരാട് കോഹ്‍ലി. ഫോം നഷ്ടപ്പെട്ട് ടീമിലെ സ്ഥാനം വരെ ഭീഷണിയായ സമയങ്ങളിൽ തുണയായി നിന്നത് ധോണിയായിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു. 2008ൽ ശ്രീലങ്കക്കെതിരായ ഏകദിന മൽസരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ നാളുമുതൽ ധോണിക്ക് കീഴിലാണ് കോഹ്ലി കളിക്കുന്നത്. തുടക്കക്കാലത്ത് സ്ഥിരത കൈവരിക്കാനാകാതെ നിന്ന സമയത്ത് തന്റെ കഴിവിലും മികവിലും ധോണിയിലെ നായകൻ വിശ്വാസമർപ്പിച്ചതായി കോഹ്‍ലി വ്യക്താമാക്കി.

രാജ്യാന്തര കരിയറിന്റെ തുടക്കത്തിൽ തന്നെ നയിക്കുകയും നിരവധി അവസരങ്ങൾ നൽകി സഹായിക്കുകയും ചെയ്ത വ്യക്തിയാണ് ധോണി. തൻെറ വളർച്ചക്ക് ആവശ്യത്തിലധികം അവസരങ്ങളും സമയവും അദ്ദേഹം നൽകി. ടീമിന് പുറത്താകേണ്ട ഘട്ടങ്ങളിൽ പിന്തുണ നൽകി- ‘ബിസിസിഐ ടിവി’ക്ക് നൽകിയ അഭിമുഖത്തിലാണ് കോഹ്‍ലിയുടെ തുറന്നുപറച്ചിൽ. തീർച്ചയായും മുന്നിലുള്ളത് വളരെ വലിയ വെല്ലുവിളിയാണ്. ധോണിയേക്കുറിച്ച് ഓർമിക്കുമ്പോൾതന്നെ മനസിലേക്ക് വരുന്ന വാക്ക് ‘ക്യാപ്റ്റൻ’ എന്നതാണ്. എക്കാലവും എന്റെ ക്യാപ്റ്റൻ ധോണി തന്നെയാണ്. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരക്കുള്ള നായകനായി കോഹ്‌ലിയെ തിരഞ്ഞെടുത്തിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ സംരക്ഷിച്ചതു ധോണി; മുന്‍ നായകനോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്ലിpinterest ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ സംരക്ഷിച്ചതു ധോണി; മുന്‍ നായകനോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്ലി0facebook ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ സംരക്ഷിച്ചതു ധോണി; മുന്‍ നായകനോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്ലി0google ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ സംരക്ഷിച്ചതു ധോണി; മുന്‍ നായകനോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്ലി0twitter ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ സംരക്ഷിച്ചതു ധോണി; മുന്‍ നായകനോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്ലി