മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; ‘അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം’

Date : January 9th, 2017

മോഡിക്കെതിരേ ഫത്‌വ പുറപ്പെടുവിച്ച ഇമാമിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി. പശ്ചിമബംഗാള്‍ ഘടകം പരാതി നല്‍കി. കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ മസ്ജിദിലെ ഷാഹി ഇമാമായ  സയ്യിദ് മുഹമ്മദ് നൂറുര്‍ റഹ്മാന്‍ ബര്‍കതിക്കെതിരേയാണു പരാതി നല്‍കിയത്. നോട്ട് പിന്‍വലിച്ച നടപടിയിലൂടെ മോഡി ജനങ്ങളെ പറ്റിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇമാം ഫത്‌വ ഇറക്കിയത്. ഇതിനു തൊട്ടു പിന്നാലെ ബി.ജെ.പി. കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തി.

ഇമാമിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കണമെന്നും പ്രധാനമന്ത്രിയെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെക്കൂടിയാണ് അപമാനിച്ചിരിക്കുന്നതെന്നും പോലീസിനു നല്‍കിയ പരാതിയില്‍ ബി.ജെ.പി. ചൂണ്ടിക്കാട്ടി. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ബി.ജെ.പി. പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി റിതേഷ് തിവാരിയാണു ജോരാസകോ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം റിതേഷ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്കെതിരേ എന്തും ചെയ്യാമെന്ന് ആരും ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

fatwa മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ സുറ, ഓള്‍ ഇന്ത്യ മൈനോരിറ്റി ഫോറം എന്നിവയുടെ സംയുക്ത സമ്മേളനത്തിലാണ് ഇമാം ഫത്‌വ പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ ആളുകളും പണം പിന്‍വലിക്കലിനെത്തുടര്‍ന്നു പീഡിപ്പിക്കപ്പെട്ടെന്നും മോഡി നിഷ്‌കളങ്കരായ ജനങ്ങളെ പറ്റിക്കുകയായിരുന്നെന്നും ആരും അദ്ദേഹം പ്രധാനമന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇമാം ഫത്‌വയില്‍ ചൂണ്ടിക്കാട്ടി.

modi-reu മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'

ഇമാമിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണു മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെടാനുള്ളതെന്നു ബി.ജെ.പി. ദേശീയ സെക്രട്ടറിയും പശ്ചിമബംഗാളിന്റെ ചുമതലക്കാരനുമായ സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഇദ്രിസ് അലി ഫത്‌വ പുറപ്പെടുവിച്ച ഇമാമിന് അരികിലുണ്ടായിരുന്നെന്നും സിദ്ധാര്‍ഥ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മമതാ ബാനര്‍ജിക്കെതിരായ പ്രസ്താവനയുടെ പേരില്‍ ദിലീപ് ഘോഷിനെതിരേയും ഇതേ ഇമാം ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'pinterest മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'0facebook മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'0google മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'0twitter മോഡിക്കെതിരേ കൊല്‍ക്കത്തയില്‍ ഇമാമിന്റെ ഫത്‌വ; കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.; 'അധിക്ഷേപിച്ചത് രാജ്യത്തെ ജനങ്ങളെ; ഇമാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണം'