ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകും

Date : January 9th, 2017

സിനിമാ സമരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയതിന് പിന്നാലെ എല്ലാ തിയറ്ററുകള്‍ അടച്ചിടാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വ്യാഴാഴ്ച മുതല്‍ ഫെഡറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തിയറ്ററുകളും അടച്ചിടുമെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

എ ക്ലാസ് തിയറ്ററുകള്‍ ഒഴിവാക്കി സിനി എക്‌സിബിറ്റേഴ്‌സുമായും സംഘടനയ്ക്ക് പുറത്തുള്ള തിയറ്ററുകളുമായും സഹകരിച്ച് 12 മുതല്‍ മുടങ്ങിക്കിടന്ന സിനിമകള്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തിന് പിന്നാലെയാണ് തിയറ്ററുടമകള്‍ നിലപാട് കടുപ്പിച്ചത്. 350 ലധികം തിയറ്ററുകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുണ്ട്. ഈ തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ സിനിമാ മേഖല കനത്ത തിരിച്ചടി നേരിടും.

liberty-basheer ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകും

50:50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പിടിവാശിയാണ് സമരം ഇത്രയും നീളാന്‍ കാരണം. ഇവരുടെ പിടിവാശിക്ക് കീഴടങ്ങേണ്ടെന്നാണ് ഫെഡറേഷന്‍ തീരുമാനമെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

നേരത്തേ, സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നു സെക്രട്ടറി ഷാജു അക്കര ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. സംസ്ഥാനത്തെ 350ലേറെ വരുന്ന എ ക്ലാസ് തീയേറ്ററുകള്‍ അടച്ചിട്ടുകൊണ്ട് പ്രത്യക്ഷസമരത്തിലേക്ക് പോകുമെന്നായിരുന്നു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ മുന്‍ പ്രഖ്യാപനം. എന്നാല്‍ തങ്ങളെ ഒഴിവാക്കി ബി ക്ലാസ് തീയേറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനമെടുത്തതോടെ ഫെഡറേഷന്‍ പ്രഖ്യാപിത നിലപാട് മയപ്പെടുത്തി.

തീയേറ്ററുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വിജിലന്‍സ് പരിശോധന തിരിച്ചടിയാകുമെന്നും സംഘടനയ്ക്ക് ആശങ്കയുണ്ട്. അതേസമയം തീയേറ്ററുകള്‍ അടച്ചിടാനുളള തീരുമാനത്തില്‍ ഫെഡറേഷന്‍ ഉറച്ച് നിന്നാല്‍ സംഘടന പിളരുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും കണക്ക് കൂട്ടുന്നു.ഒരു വിഭാഗം തീയേറ്റര്‍ ഉടമകള്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ കരുതുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാത്രം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നീക്കം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകുംpinterest ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകും0facebook ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകും0google ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകും0twitter ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും; മുഖ്യമന്ത്രി ഇടപെട്ടാല്‍ മാത്രം ചര്‍ച്ച; സിനിമ മേഖലയ്ക്കു കനത്ത തിരിച്ചടിയാകും