600 കോടിയുടെ ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍; യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ എ.ആര്‍ റഹ്മാന്‍, അണിയറയില്‍ ഒരുങ്ങുന്നത് നാലു ഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രം

Date : January 9th, 2017

വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന രണ്ടാമൂഴം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. 600 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ മോഹന്‍ലാലിന് ലഭിച്ചു. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്ജക്ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക.

ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ബാക്കി കഥാപാത്രങ്ങളായി ആരൊക്കെയാവും എത്തുക എന്നും ആരാധകര്‍ അന്വേഷിക്കുകയാണ്. വന്‍ താരനിര തന്നെയാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. യോദ്ധയ്ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മാജിക് മലയാളത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മോഹന്‍ലാലും എ ആര്‍ റഹ്മാനും വീണ്ടുമൊന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും വര്‍ധിക്കുകയാണ്.


വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. തുടര്‍ന്നാണ് അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ ഇന്നലെ രംഗത്തെത്തിയത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email 600 കോടിയുടെ ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍; യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ എ.ആര്‍ റഹ്മാന്‍, അണിയറയില്‍ ഒരുങ്ങുന്നത് നാലു ഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രംpinterest 600 കോടിയുടെ ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍; യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ എ.ആര്‍ റഹ്മാന്‍, അണിയറയില്‍ ഒരുങ്ങുന്നത് നാലു ഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രം0facebook 600 കോടിയുടെ ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍; യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ എ.ആര്‍ റഹ്മാന്‍, അണിയറയില്‍ ഒരുങ്ങുന്നത് നാലു ഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രം0google 600 കോടിയുടെ ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍; യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ എ.ആര്‍ റഹ്മാന്‍, അണിയറയില്‍ ഒരുങ്ങുന്നത് നാലു ഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രം0twitter 600 കോടിയുടെ ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍; യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ എ.ആര്‍ റഹ്മാന്‍, അണിയറയില്‍ ഒരുങ്ങുന്നത് നാലു ഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രം
  • Loading…