സണ്ണി ലിയോണിനെ കണ്ടപ്പോള്‍ ‘മനസിളകിയ’ ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

Date : January 9th, 2017

സല്‍മാന്‍ അവതാരകനായ ബിഗ്‌ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി വിവാദ പുരോഹിതന്‍ ഓം സ്വാമി. മയക്കുമരുന്നടിച്ചതുപോലെ അഭിനയിക്കുന്ന തരത്തില്‍ തനിക്കുവേണ്ടി തിരക്കഥ ഒരുക്കിയെന്നും അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നു സല്‍മാന്‍ ഖാനും അണിയറക്കാരും ഭീഷണിപ്പെടുത്തിയെന്നുമാണ് ഓം സ്വാമിയുടെ ആരോപണം. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളത്.

സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തി. അവരുടെ സ്‌ക്രിപ്റ്റും ഉത്തരവുകളും അനുസരിക്കണമെന്നായിരുന്നു ആവശ്യം. മരുന്നുകളെന്ന പേരില്‍ തനിക്കു മയക്കുമരുന്നു നല്‍കാനും നീക്കമുണ്ടായി. ബിഗ്‌ബോസ് ഹൗസിലെത്തിയ തനിക്ക് കുടിക്കാന്‍ തന്ന പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നു. അതിനുശേഷം അവര്‍ തന്ന തിരക്കഥ വായിക്കുന്ന സ്ഥിതിയിലേക്കു തന്റെ മനസു മാറിപ്പോയെന്നും സ്വാമി പറഞ്ഞു.

തന്റെ അഭിനയ ചാതുരി കണ്ട് സല്‍മാന്‍ ഖാന്‍ പോലും ‘വമ്പന്‍ സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിച്ചെന്നും ഓം സ്വാമി അഭിമുഖത്തിനിടെ പറഞ്ഞു. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ തന്ന സല്‍മാന്‍, തന്നെ അമിതാഭ് ബച്ചനോട് ഉപമിച്ചെന്നും അദ്ദേഹം പറയുന്നു.

om-swami1 സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

ബിഗ് ബോസില്‍ എത്തിയതിനു ശേഷം ഓം സ്വാമി പിടിച്ച പുലിവാലിനു കണക്കില്ല. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ പറഞ്ഞത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെ തട്ടിക്കൊണ്ടുവന്ന് ഹിന്ദുക്കളാക്കുമെന്ന് പറയുന്ന സ്വാമി ഓമിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘ബോളിവുഡിലെ ഈ മൂന്ന് ഖാന്‍മാരും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദു പെണ്‍കുട്ടികളാണ്. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും ആമിര്‍ഖാനും ഹിന്ദു മതത്തിലേക്ക് മാറേണ്ടതുണ്ട്. അല്ലെങ്കില്‍ ഇവരെ താന്‍ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് ഹിന്ദുക്കളാക്കുമെന്നാണ് സ്വാമിയുടെ മുന്നറിയിപ്പ്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും, സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂറും, ആമിര്‍ ഖാന്റെ ഭാര്യ കിരണ്‍ റാവുവും ആണ്. ഇവരൊക്കെ ‘ലൗ ജിഹാദി’ന്റെ ഇരകളാണെന്നും’ സ്വാമി പറയുന്ന വീഡിയോയാണു വൈറലായത്.

‘പണത്തിന് വേണ്ടിയാണ് ഗൗരി ഖാന്‍ ഷാരൂഖ് ഖാനെയും കരീന സെയ്ഫിനേയും വിവാഹം ചെയ്തത്. തന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണ് ഷാരൂഖ് സൂപ്പര്‍ താരമായത്. ഷാരൂഖിന്റെ അമ്മ തന്റെ അടിയുറച്ച ഭക്തയാണ്’ എന്നിങ്ങനെയായിരുന്നു സ്വാമിയുടെ വാക്കുകള്‍.

sunny-leone-srk സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

സ്വാമി ഓം തന്നോട് സംസാരിക്കുമ്പോള്‍ മുഖത്തല്ല നോക്കാറുള്ളതെന്നും ശരീരഭാഗങ്ങളില്‍ നോക്കിയുള്ള സ്വാമിയുടെ സംസാരം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ബിഗ് ബോസിലെ ഒരു വനിത മത്സരാര്‍ത്ഥി മുന്‍പ് പരാതിപ്പെട്ടിരുന്നു. ബോളിവുഡ് നടി സണ്ണി ലിയോണിനോട് സ്വാമി ഓം മോശമായി പെരുമാറിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബിഗ് ബോസ് 10ന്റെ എപ്പിസോഡിനിടെ ഷോലെ സിനിമയുടെ ഭാഗങ്ങള്‍ പുനരവതരിപ്പിക്കുന്നതിനിടെ സ്വാമി സണ്ണിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പരിപാടിയുടെ എപ്പിസോഡില്‍ വ്യക്തമായിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തിpinterest സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി0facebook സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി0google സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി0twitter സണ്ണി ലിയോണിനെ കണ്ടപ്പോള്‍ 'മനസിളകിയ' ഓം സ്വാമി ഇക്കുറി സല്‍മാനെതിരേ രംഗത്ത്; ബിഗ് ബോസില്‍ മയക്കുമരുന്നു നല്‍കി; കൊല്ലുമെന്നു ഭീഷണിപ്പെടുത്തി