ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍

Date : January 9th, 2017

ഇന്ത്യക്കെതിരായ പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍. ഇന്ത്യ കരുത്തരായ എതിരാളികളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരായ പരമ്പര ആരംഭിക്കാനിരിക്കെ മാധ്യമങ്ങളോടാണ് മോര്‍ഗന്റെ പ്രതികരണം. ‘പ്രതീക്ഷയോടെയാണ് പരമ്പര നോക്കിക്കാണുന്നത്. ഇന്ത്യയില്‍ വന്ന് ഇന്ത്യക്കെതിരായികളിക്കുക എന്നത് മഹത്തായ അനുഭവമായിരിക്കും. സ്വന്തം നാട്ടില്‍ ഇന്ത്യയെ കീഴടക്കാന്‍ പാടുപെടേണ്ടിവരും. അതൊരു വെല്ലുവിളിയായി എടുക്കാനാണ് എനിക്കിഷ്ടം’- മോര്‍ഗന്‍ പറഞ്ഞു.

മോര്‍ഗനൊപ്പം ബട്‌ലറും മാധ്യമങ്ങളോട് സംസാരിച്ചു. ‘ചെറിയ പരമ്പരയാണെങ്കിലും ഒരുപാടു പഠിക്കാനുണ്ടാവും’ -ബട്‌ലര്‍ പറഞ്ഞു. ‘വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി കളിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം ഇന്ത്യയാണ്. അതൊരു വെല്ലുവിളിതന്നെ പക്ഷേ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു’.

നേരത്തേ, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താത്ത സെലക്റ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച കരുണ്‍ നായര്‍ എവിടെ എന്ന് ചോദിക്കുന്ന ഹര്‍ഭജന്‍ കരുണിനെ സന്നാഹ മത്സരത്തിനുള്ള ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ ട്വിറ്റര്‍ പേജിലാണ് ഹര്‍ഭജന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി കരുണ്‍ നായര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. വീരേന്ദര്‍ സെവാഗിന് ശേഷം ട്രിപ്പിള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കരുണ്‍ സ്വന്തമാക്കിയത്.

harbhajan-singh1 ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിക്കു പകരം കോഹ്ലിയാണു നായക വേഷത്തിലെത്തുന്നത്. കോഹ്ലി ഏകദിന ക്യാപ്റ്റനായതിനു ശേഷമുള്ള ആദ്യ മത്സരമാണിത്. ഒമ്പതു വര്‍ഷത്തെ ക്യാപ്റ്റന്‍സിക്കുശേഷമാണു ധോണി കളമൊഴിയുന്നത്. യുവരാജ് സിങ്, സുരേഷ് റെയ്‌ന, ആഷിഷ് നെഹ്‌റ, എന്നിവരും ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും മിന്നുന്ന പ്രകടനം നടത്തിയ മലയാളി കരുണിനെ മാത്രം ഉള്‍പ്പെടുത്തിയില്ല.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം ജനുവരി 15 മുതല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരം 19നും  മൂന്നാം മത്സരം ഈഡന്‍ ഗാര്‍ഡനില്‍ 22നും നടക്കും. മൂന്നു ട്വന്റി20 മത്സരങ്ങളും ഇംഗ്ലണ്ടിനെതിരായി നടക്കും.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍pinterest ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍0facebook ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍0google ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍0twitter ഇന്ത്യക്കെതിരായ മത്സരം കടുത്ത വെല്ലുവിളി; പരമ്പര മഹത്തായ അനുഭവമായിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍
  • Loading…