400പേരുമായി ഓടിക്കൊണ്ടിരിക്കേ മെട്രോ ട്രെയിന്‍ കളമശേരിക്കു സമീപം നിശ്ചലമായി; വൈദ്യുതിബന്ധം അറ്റ് എസികള്‍ നിലച്ചു, ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല

Date : January 9th, 2017

കൊച്ചി: ട്രെയല്‍ റണ്ണില്‍ 400 യാത്രക്കാരുമായി പാഞ്ഞുവന്ന കൊച്ചി മെട്രോ ട്രെയിന്‍ കളമശേരി സ്റ്റേഷനു സമീപം പൊടുന്നനേ നിശ്ചലമായി. എന്‍ജിന്‍ നിലച്ചതിനൊപ്പം വൈദ്യുതിബന്ധവും അറ്റു. എസികള്‍ പ്രവര്‍ത്തനരഹിതമായി. കോച്ചിനകം ഇരുള്‍മയം. ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശ്വാസംമുട്ടല്‍കൂടി അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

ഓടുന്നതിനിടെ വൈദ്യുതി നിലച്ചു മെട്രോ ട്രെയിന്‍ നിശ്ചലമായാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള എമര്‍ജന്‍സി ഇവാക്കുവേഷന്‍ ട്രയലിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. മെട്രോ ട്രെയിനില്‍ 400 യാത്രക്കാരുമായിട്ടായിരുന്നു ട്രയല്‍. പരീക്ഷണമാണെന്നറിഞ്ഞിട്ടും ട്രയലില്‍ പങ്കെടുത്തവര്‍ക്കു പരിഭ്രാന്തിയടക്കാനായില്ല.
ഇത്തരം സാഹചര്യമുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനം നേടിയ ആളാണു ട്രെയിന്‍ ഡ്രൈവര്‍. തന്റെ കൈയിലുള്ള ഉപകരണങ്ങള്‍ കൊണ്ടു വാതില്‍ തുറക്കുന്നതിനാണ് ആദ്യം ശ്രമിക്കുക. അതു പരാജയപ്പെട്ടാല്‍ എമര്‍ജന്‍സി വാതില്‍ അടര്‍ത്തിമാറ്റും. ചില ഘട്ടങ്ങളില്‍ ഇതു രണ്ടും വേണ്ടിവന്നേക്കും.

ഇന്നലെ നടന്ന ട്രയലില്‍ ഡ്രൈവര്‍ക്കു തന്റെ കൈയിലുള്ള ഉപകരണംകൊണ്ടു വാതില്‍ തുറക്കാനായി. പതിനഞ്ചു മിനിറ്റുകൊണ്ടു 400 യാത്രക്കാരെയും പുറത്തെത്തിക്കുകയുംചെയ്തു. ഇവരെ പിന്നീടു പാത കടന്നുപോകുന്ന കോണ്‍ക്രീറ്റ് തട്ടായ വയഡക്ടിലൂടെ വരിവരിയായി തൊട്ടടുത്തുള്ള സ്റ്റേഷനിലെത്തിച്ചു. എല്ലാവരും സുരക്ഷിതര്‍. കൊച്ചി മെട്രോയില്‍ ഇതാദ്യമായിട്ടായിരുന്നു എമര്‍ജന്‍സി ഇവാക്കുവേഷന്‍ ട്രയല്‍.

ഇന്നലെ ഉച്ചയ്ക്കു 12ന് മുട്ടം യാര്‍ഡില്‍നിന്നാണു പരീക്ഷണ ട്രെയിന്‍ പുറപ്പെട്ടത്. ഡിഎംആര്‍സി ജീവനക്കാരും തൊഴിലാളികളുമായിരുന്നു യാത്രക്കാര്‍. എല്ലാവരും യൂണിഫോമും സുരക്ഷാജാക്കറ്റും ധരിച്ചിരുന്നു. 90 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചു പാഞ്ഞ ട്രെയിന്‍ പാലാരിവട്ടത്തു പത്തു മിനിറ്റുകൊണ്ടെത്തി. അവിടെ വണ്ടി നിര്‍ത്തി. പിന്നെ മടക്കം. മടക്കത്തിനിടെ കളമശേരി സ്റ്റേഷന്‍ കഴിഞ്ഞതോടെയാണു വണ്ടി നിശ്ചലമായതും രക്ഷാപ്രവര്‍ത്തനം നടന്നതും.

മാധ്യമങ്ങളെപ്പോലും മുന്‍കൂട്ടി അറിയിക്കാതായിരുന്നു ഇവാക്കുവേഷന്‍ ട്രയല്‍. ട്രയല്‍ പൂര്‍ണ വിജയമായിരുന്നുവെന്നു യാത്രയില്‍ പങ്കെടുത്ത മുതിര്‍ന്ന ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇത്തരം പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ വേണ്ടിവരുന്ന ഘട്ടങ്ങളില്‍ യാത്രക്കാര്‍ തൊട്ടടുത്ത സ്റ്റേഷന്‍ വഴി പുറത്തേക്ക് എത്തുന്നതുവരെ മറ്റു ട്രെയിനുകള്‍ സാധാരണഗതിയില്‍ അടുത്ത പാളത്തിലൂടെയും കടത്തിവിടില്ല.

ഇനി ട്രെയിന്‍ വന്നാലും വയഡക്ടിന്റെ പാര്‍ശ്വത്തിലൂടെ നടന്നുപോകുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിശ്ചലമായ ട്രെയിന്‍ പിന്നീട് മറ്റൊരു ട്രെയിനെത്തി വലിച്ചുനീക്കും.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email 400പേരുമായി ഓടിക്കൊണ്ടിരിക്കേ മെട്രോ ട്രെയിന്‍ കളമശേരിക്കു സമീപം നിശ്ചലമായി; വൈദ്യുതിബന്ധം അറ്റ് എസികള്‍ നിലച്ചു, ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ലpinterest 400പേരുമായി ഓടിക്കൊണ്ടിരിക്കേ മെട്രോ ട്രെയിന്‍ കളമശേരിക്കു സമീപം നിശ്ചലമായി; വൈദ്യുതിബന്ധം അറ്റ് എസികള്‍ നിലച്ചു, ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല0facebook 400പേരുമായി ഓടിക്കൊണ്ടിരിക്കേ മെട്രോ ട്രെയിന്‍ കളമശേരിക്കു സമീപം നിശ്ചലമായി; വൈദ്യുതിബന്ധം അറ്റ് എസികള്‍ നിലച്ചു, ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല0google 400പേരുമായി ഓടിക്കൊണ്ടിരിക്കേ മെട്രോ ട്രെയിന്‍ കളമശേരിക്കു സമീപം നിശ്ചലമായി; വൈദ്യുതിബന്ധം അറ്റ് എസികള്‍ നിലച്ചു, ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല0twitter 400പേരുമായി ഓടിക്കൊണ്ടിരിക്കേ മെട്രോ ട്രെയിന്‍ കളമശേരിക്കു സമീപം നിശ്ചലമായി; വൈദ്യുതിബന്ധം അറ്റ് എസികള്‍ നിലച്ചു, ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല