വീടിന്റെ കതക് തകര്‍ത്ത് അവര്‍ അകത്തു വന്ന് എന്റെ ശരീരത്തില്‍ വേണ്ടതെല്ലാം ചെയ്തു; ഇതെല്ലാം വീഡിയോ ടേപ്പിലാക്കി പിന്നീട് സ്ഥലം വിട്ടുവെന്നും ബോളിവുഡ് നടി മലെയ്ക അറോറ

Date : January 9th, 2017

പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമ സംഭവത്തില്‍ സിനിമാ രാഷ്ട്രീയ സാസ്‌കാരിക രംഗത്തുളളവരെല്ലാം പ്രതികരിച്ചിരുന്നു. എന്നാല്‍  സംഭവത്തോടു ബന്ധപ്പെട്ട് ബോളിവുഡ് നടി മലെയ്ക അറോറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് പാശ്ചാത്യ സംസ്‌ക്കാരമാണെങ്കില്‍ അവരെ മാനഭംഗപ്പെടുത്തുന്നതാണോ ഇന്ത്യന്‍ സംസ്‌കാരമെന്നു മലൈക ചോദിക്കുന്നു. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴെല്ലാം എല്ലാവരും എപ്പോഴും കുറ്റപ്പെടുത്തുന്നത് ഇരകളെയാണെന്നു നടി പറയുന്നു. എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ എന്നവസാനിക്കുന്ന വാക്യങ്ങളാണ് നടിയുടെ സ്റ്റാറ്റസുകള്‍.

സുഹൃത്തുക്കളോടൊപ്പം ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ എന്റെ സുഹൃത്തുക്കളൊടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ എന്നെ ആക്രമിച്ചത്. പക്ഷെ എന്റെസുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോസുഹൃത്തുക്കള്‍ക്കൊപ്പം ഡിസ്‌കോ ബാറില്‍ അതുകൊണ്ട് അടുത്ത തവണ പോയത് ഡിസ്‌കോ ബാറിലേക്കായിരുന്നു. അവിടെ വച്ച് അവര്‍ നോട്ടമിട്ടത് എന്റെ വസ്ത്രങ്ങളിലായിരുന്നു. അവിടെവെച്ച് അവരെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു. പക്ഷെ അപ്പോഴും എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ. അടുത്ത യാത്ര കോളേജിലേക്കായിരുന്നു. സമൂഹം മാന്യതയുള്ള വസ്ത്രമെന്നു വിളിക്കുന്ന സല്‍വാര്‍ ധരിച്ചായിരുന്നു പോയത്. അപ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്തിന നടുവില്‍വെച്ച് എന്റെ പിന്‍ഭാഗത്തു തട്ടി. അപ്പോഴും ഞാനോര്‍ത്തു എന്റെ സംരക്ഷണം എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.

പുറത്തേക്കുപോവേണ്ടെന്നു കരുതി വീടിനുള്ളില്‍ തന്നെ ഇരിപ്പു തുടര്‍ന്നു. അപ്പോള്‍ അവര്‍ കതക് തല്ലിത്തകര്‍ത്ത് അകത്തേക്കു വന്നു അവര്‍ക്കുവേണ്ടതെല്ലാം എന്റെ ശരീരത്തില്‍ ചെയ്തശേഷം അതൊരു വിഡിയോ ടേപ്പിലാക്കി സ്ഥലംവിട്ടു. കാരണം എന്റെ സുരക്ഷ എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.കുടുംബാംഗങ്ങളുടെ കൂടെ കഴിയാമെന്നു വിചാരിച്ചപ്പോള്‍ അവിടെയും എന്റെ പ്രതീക്ഷ തെറ്റി. എന്റെ ബന്ധുക്കള്‍ തന്നെ വേട്ടക്കാരായെത്തി. അവര്‍ എന്റെ വസ്ത്രങ്ങള്‍ ദൂരെയെറിഞ്ഞ് മതിയാവോളം എന്നെ ഉപയോഗിച്ചു. കാരണം എന്റെ സുരക്ഷ എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ…

കുളിമുറിയുടെ കതകടച്ചു കുറ്റിയിട്ടാലും എനിക്കിപ്പോള്‍ പേടിയാണ്. കാരണം അടുത്ത വീടിന്റെ ടെറസിന്‍മുകളിലിരുന്ന് അവര്‍ എന്നെ നോക്കുന്നുണ്ടാവും. അതുകൊണ്ട് ഞാനിപ്പോള്‍ കുളിക്കാറില്ല. കാരണം സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.
ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ് ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ്. ഒളിംപിക്സിന്‍ സ്വര്‍ണ്ണമെഡലുകള്‍ നേടിക്കൊണ്ട് ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവള്‍, ആര്‍മി ഓഫീസര്‍, വലിയ സ്ഥാപനങ്ങളുടെ സിഇഒ, ഒരുപാടു രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോകത്തോട് ആത്മവിശ്വസത്തോടെ സംസാരിക്കുന്നവള്‍. ഇതില്‍ക്കൂടുതലൊക്കെ എനിക്കു ചെയ്യണമെന്നുണ്ട് . പക്ഷെ അതിനു സാധിക്കണമെങ്കില്‍ ഈ കുളിമുറിയില്‍ നിന്നു സുരക്ഷിതയായി ഞാന്‍ പുറത്തു കടക്കണം. കാരണം എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ. എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email വീടിന്റെ കതക് തകര്‍ത്ത് അവര്‍ അകത്തു വന്ന് എന്റെ ശരീരത്തില്‍ വേണ്ടതെല്ലാം ചെയ്തു; ഇതെല്ലാം വീഡിയോ ടേപ്പിലാക്കി പിന്നീട് സ്ഥലം വിട്ടുവെന്നും ബോളിവുഡ് നടി മലെയ്ക അറോറpinterest വീടിന്റെ കതക് തകര്‍ത്ത് അവര്‍ അകത്തു വന്ന് എന്റെ ശരീരത്തില്‍ വേണ്ടതെല്ലാം ചെയ്തു; ഇതെല്ലാം വീഡിയോ ടേപ്പിലാക്കി പിന്നീട് സ്ഥലം വിട്ടുവെന്നും ബോളിവുഡ് നടി മലെയ്ക അറോറ1facebook വീടിന്റെ കതക് തകര്‍ത്ത് അവര്‍ അകത്തു വന്ന് എന്റെ ശരീരത്തില്‍ വേണ്ടതെല്ലാം ചെയ്തു; ഇതെല്ലാം വീഡിയോ ടേപ്പിലാക്കി പിന്നീട് സ്ഥലം വിട്ടുവെന്നും ബോളിവുഡ് നടി മലെയ്ക അറോറ0google വീടിന്റെ കതക് തകര്‍ത്ത് അവര്‍ അകത്തു വന്ന് എന്റെ ശരീരത്തില്‍ വേണ്ടതെല്ലാം ചെയ്തു; ഇതെല്ലാം വീഡിയോ ടേപ്പിലാക്കി പിന്നീട് സ്ഥലം വിട്ടുവെന്നും ബോളിവുഡ് നടി മലെയ്ക അറോറ0twitter വീടിന്റെ കതക് തകര്‍ത്ത് അവര്‍ അകത്തു വന്ന് എന്റെ ശരീരത്തില്‍ വേണ്ടതെല്ലാം ചെയ്തു; ഇതെല്ലാം വീഡിയോ ടേപ്പിലാക്കി പിന്നീട് സ്ഥലം വിട്ടുവെന്നും ബോളിവുഡ് നടി മലെയ്ക അറോറ
  • Loading…