നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ല

Date : January 9th, 2017

ബ്ലോഗുകളിലൂടെ സമൂഹത്തോട് എന്നും പ്രതികരിക്കുന്ന മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കി. ആറു വര്‍ഷമായി ബ്ലോഗ് കൈകാര്യം ചെയ്യുന്ന ലാല്‍, വിവാദങ്ങളെക്കുറിച്ചും മനസു തുറന്നു.

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ലല്ലോ എന്നാണ് വിയോജിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം. മനോരമാ ന്യൂസ് ന്യൂസ് മേക്കര്‍ സംവാദത്തില്‍ പ്രമോദ് രാമന്റെ ചോദ്യങ്ങളിലാണ് ബ്ലോഗിനെക്കുറിച്ചും ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചത്. ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ല.

mohanlal-1 നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ല

ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേര്‍ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ല. നല്ലത് പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സന്തോഷവുമില്ല. മോഹന്‍ലാല്‍ പറയുന്നു. എന്റെ ആദ്യ സിനിമ കണ്ടവരുടെ മകന്റെ മകന്റെ മകന്‍ പുലിമുരുകന്‍ കാണുന്നു, ആ സിനിമ കണ്ട ശേഷം എവിടെ വച്ചെങ്കിലും കണ്ടാല്‍ ലാലേട്ടാ എന്നോ മോഹന്‍ലാല്‍ എന്നോ എന്നെ വിളിക്കുന്നു. എല്ലാ കുട്ടികളും പുലിമുരുകനെ പോലെ ഡ്രസ് ചെയ്യുന്നു. വീട്ടിലെ പൂച്ചയെ പുലിയായി അവര്‍ കാണുന്നു. പുലിമുരുകന്റെ വിജയം അഭിനേതാവ് എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയായി കാണുന്നുവെന്നും മോഹന്‍ലാല്‍.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ലpinterest നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ല0facebook നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ല0google നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ല0twitter നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതുപോലെ എനിക്ക് എഴുതാനാകില്ലല്ലോ? ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാല്‍; വിമര്‍ശിക്കുന്നവരെ ഓര്‍ത്ത് സങ്കടമില്ല