ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ് ധോണി അവസാന മത്സരത്തിന് ഇന്നിറങ്ങും; ക്യാപ്റ്റന്‍ കൂളിന് കൂട്ടായി യുവരാജും നെഹ്റയും; കളികാണാന്‍ മുംബൈയില്‍ ആരാധകരുടെ തിരക്ക്

Date : January 9th, 2017

ഇന്ത്യന്‍ നായകന്റെ കുപ്പായമണിഞ്ഞ് ഇന്ന് അവസാനമായി മഹേന്ദ്ര സിംഗ് ധോണികളിക്കാനിറങ്ങും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയുടെ ക്യാപ്റ്റനായി ധോണി ഇറങ്ങുന്നത്. ധോണിയെ കൂടാതെ ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ യുവരാജും ഇടങ്കയ്യന്‍ പേസര്‍ ആശിഷ് നെഹ്റയും ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ ടീമിലുണ്ടാകും.

ഇന്ത്യന്‍ ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ പദവി നേരത്തേതന്നെ കയ്യൊഴിഞ്ഞ ധോണി ഇനി ടീം ഇന്ത്യയെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍പ്പോലും നയിക്കാന്‍ സാധ്യതയില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം രണ്ടര മാസമായി ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത ധോണിയും വിവാഹം കാരണം മൈതാനങ്ങളില്‍നിന്ന് വിട്ടുനിന്ന യുവരാജിനും ആവശ്യമായ പരിശീലനത്തിനുള്ള അവസരംകൂടിയാണ് ഈ മത്സരം.

ഇടങ്കയ്യന്‍ പേസര്‍ ആശിഷ് നെഹ്റ ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷമാണു ടീമിലെത്തുന്നത്. പെരുവിരലിനു പൊട്ടലേറ്റശേഷം രഞ്ജി മത്സരങ്ങള്‍ കളിച്ചെങ്കിലും മികച്ച മാച്ച് പ്രാക്റ്റീസ് ലക്ഷ്യമിട്ടാവും ശിഖര്‍ ധവാന്‍ എത്തുന്നത്.

ഇംഗ്ളണ്ടിനെതിരായ മൂന്നുവീതം ഏകദിന-ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു നാടകീയമായി ധോണി ക്യാപ്റ്റന്‍ പദവിയില്‍ നിന്നൊഴിഞ്ഞത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമ്പൂര്‍ണ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറുകയായിരുന്നു. മലയാളി താരം സഞ്ജു വി. സാംസണും ടീമിലുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് അറിയേണ്ടത്.ഒയിന്‍ മോര്‍ഗനാണ് ഇംഗ്ളണ്ട് ടീമിനെ നയിക്കുന്നത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ് ധോണി അവസാന മത്സരത്തിന് ഇന്നിറങ്ങും; ക്യാപ്റ്റന്‍ കൂളിന് കൂട്ടായി യുവരാജും നെഹ്റയും; കളികാണാന്‍ മുംബൈയില്‍ ആരാധകരുടെ തിരക്ക്pinterest ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ് ധോണി അവസാന മത്സരത്തിന് ഇന്നിറങ്ങും; ക്യാപ്റ്റന്‍ കൂളിന് കൂട്ടായി യുവരാജും നെഹ്റയും; കളികാണാന്‍ മുംബൈയില്‍ ആരാധകരുടെ തിരക്ക്0facebook ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ് ധോണി അവസാന മത്സരത്തിന് ഇന്നിറങ്ങും; ക്യാപ്റ്റന്‍ കൂളിന് കൂട്ടായി യുവരാജും നെഹ്റയും; കളികാണാന്‍ മുംബൈയില്‍ ആരാധകരുടെ തിരക്ക്0google ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ് ധോണി അവസാന മത്സരത്തിന് ഇന്നിറങ്ങും; ക്യാപ്റ്റന്‍ കൂളിന് കൂട്ടായി യുവരാജും നെഹ്റയും; കളികാണാന്‍ മുംബൈയില്‍ ആരാധകരുടെ തിരക്ക്0twitter ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ് ധോണി അവസാന മത്സരത്തിന് ഇന്നിറങ്ങും; ക്യാപ്റ്റന്‍ കൂളിന് കൂട്ടായി യുവരാജും നെഹ്റയും; കളികാണാന്‍ മുംബൈയില്‍ ആരാധകരുടെ തിരക്ക്
  • Loading…