തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്

Date : January 9th, 2017

പ്രമുഖ നടന്‍ തന്നോടു ലൈംഗികാഭ്യര്‍ഥന നടത്തിയെന്ന ആരോപണവുമായി നടി അര്‍ച്ചന വേദ. തമിഴ്, തെലുങ്ക് സിനിമകളില്‍ നിര്‍ണായക വേഷങ്ങളില്‍ തിളങ്ങുന്ന നടിയാണ് നായക നടന്റെ ലൈംഗികാസക്തി തുറന്നു കാട്ടിയത്. അഭ്യര്‍ഥന നിരസിച്ച തന്നെ സിനിമയില്‍നിന്ന് ഒഴിവാക്കുകയാണുണ്ടായതെന്നും ഇവര്‍ ആരോപിച്ചു.

തെലുങ്ക് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ തിളങ്ങുന്ന നടന്റെ ചോദ്യത്തിനു മുന്നില്‍ പകച്ചു പോയെങ്കിലും സംഗതി മനസിലാകാത്ത ഭാവത്തില്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. എന്നാല്‍, സംഭവത്തിനു പിന്നാലെ സിനിമയില്‍ തനിക്കു വേഷമില്ലെന്ന അറിയിപ്പും വന്നു. തന്റെ സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത നടന്‍ ‘നാക്കേന്റി’ എന്നായിരുന്നു പിന്നീടു ചോദിച്ചത്. ‘പകരം എനിക്കെന്തു തരും’ എന്നാണിതിന്റെ പരിഭാഷ.

archana-veda തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്

സര്‍, എനിക്കെന്തെങ്കിലും പകരം നല്‍കാന്‍ തക്ക വിധത്തില്‍ വലിയ ആളൊന്നുമല്ലെന്നു തന്ത്രപൂര്‍വം മറുപടി നല്‍കുകയായിരുന്നു അര്‍ച്ചന. തെലുങ്ക് സിനിമയില്‍ അഭിനയത്തിനായി അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള  പിന്നാമ്പുറ കഥകളും ഇക്കൂട്ടത്തില്‍ അവര്‍ വെളിപ്പെടുത്തി. താനൊരിക്കലും അവസരങ്ങള്‍ക്കുവേണ്ടി വ്യക്തിത്വം പണയപ്പെടുത്തില്ല. എന്നാല്‍, അഭിനയം തനിക്ക് അഭിനിവേശമാണെന്നും ഇവര്‍ പറയുന്നു.

നിരവധി സിനിമകളില്‍ സഹനടിയായിട്ട് അര്‍ച്ചന വേഷമിട്ടിട്ടുണ്ട്. ജൂനിയര്‍ എന്‍.ടി.ആറിന്റെ യാമഡോങ്ക, മഹേഷ് ബാബുവിന്റെ ഖലേജ, പ്രഭാസിന്റെ പൗര്‍ണമി, നാഗാര്‍ജുനയുടെ ശ്രീ രാമദാസു, ബാലകൃഷ്ണയുടെ ലയണ്‍ എന്നീ സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടത്. രാംചരണ്‍ തേജയുടെ മഗധീരയെന്ന സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഒഴിവാക്കിയെന്നും അവര്‍ പറയുന്നു. ഈ സിനിമയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ വിവാദമെന്നും സംശയിക്കുന്നവരുണ്ട്.

തമിഴ്, കന്നഡ, മലയാളം സിനിമകളിലും അര്‍ച്ചന വേഷമിട്ടിട്ടുണ്ട്. എന്നാല്‍, തെലുങ്കില്‍ അവസരങ്ങള്‍ ഇനിയുണ്ടാകില്ലെന്നാണു തന്റെ പ്രതീക്ഷയെന്നും അതുകൊണ്ടാണ് അടുത്തിടെ മുംബയിലേക്കു പോയതെന്നും ഇവര്‍ പറയുന്നു. സ്ത്രീ കേന്ദ്രീകൃതമായ സിനിമയില്‍ കാശ്മീരി മുസ്ലിമിന്റെ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ കന്നഡ ചിത്രം മൈത്രിയിലും അര്‍ച്ചന വേഷമിട്ടിട്ടുണ്ട്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220550″ header=”big” cover_photo=”show” locale=”en_US”]

email തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്pinterest തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്0facebook തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്0google തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്0twitter തെലുങ്ക് നടനു തന്നോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തി അര്‍ച്ചന വേദ; മുംബൈയിലേക്കു മാറിയത് തെലുങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന് അറിഞ്ഞ്