ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ഉമ്മ കിട്ടാതെ സൂക്ഷിക്കുക; ഉമ്മ വീരന്‍ ക്രേസി സുമിതിനെ പിടികൂടാനായില്ല, വീഡിയോകള്‍ വൈറലായതോടെ പോലീസ് ഗൂഗിളിന്റെ സഹായം തേടി

Date : January 9th, 2017

ന്യൂഡല്‍ഹി: ഭരണാസിരാകേന്ദ്രമായ ഡല്‍ഹിയിലെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. നിര്‍ഭയ സംഭവത്തിനുശേഷഗ നിയമം ശക്തമാക്കിയതോടെ ഇത്തരം ആക്രമണങ്ങളുടെ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു.

 ഇപ്പോള്‍ പോലീസിനെ വലയ്ക്കുന്നത് പെണ്‍കുട്ടികളെ തെരുവുകളില്‍വച്ച് ഉമ്മ വച്ച് ശേഷം ഓടിമറയുന്ന വിരുതനാണ്. ഈ ഉമ്മക്കാരന്‍ ക്രേസി സുമിതാണെന്ന് ഡലഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പിടിതരാതെ പോലീസിനെ ദിനം പ്രതി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇയാള്‍ പൊതുസ്ഥലത്ത് പണ്‍കുട്ടികളെ ഉമ്മവച്ച് ഓടിപ്പോകുന്ന സുമിതിന്റെ വീഡിയോ യൂട്യൂബില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ ഉമ്മവയ്ക്കല്‍. കഴിഞ്ഞ മാസമാണ് ആരോ ഈ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്. ദി ക്രേസി സുമിത് എന്ന പേരിലായിരുന്നു വീഡിയോ അപ്ലോഡ് ചെയ്തത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം ആളുകള്‍ സുമിതിന്റെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുമുണ്ട്.

 

ഇതിനോടൊപ്പമുള്ള മറ്റൊരു വീഡിയോയും പോലീസ് നിരീക്ഷിച്ചുവരികയാണ്. ഈ വീഡിയോയില്‍ കാഴ്ച്ചക്കാരോടുള്ള സുമിതിന്റെ ക്ഷമാപണമാണുള്ളത്. സൈബര്‍സെല്ലിന്റെ വിവിധ യൂണിറ്റുകള്‍ ആരാണ് സുമിത് എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ‘ പബ്ലിസിറ്റിയും ലൈക്കും ലഭിക്കാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ കാട്ടിക്കൂട്ടുന്ന ഒരുതരത്തിലുള്ള ലൈംഗിക വൈകൃതമാണിത്” ഡല്‍ഹി പോലീസ് വക്താവും ദക്ഷിണ-പശ്ചിമ മേഖലാ ജെസിപിയുമായ ദീപേന്ദ്ര പഥക് പറയുന്നു. വീഡിയോയുടെ കൃത്യത പരിശോധിച്ച ശേഷം ഇത് ലൈംഗികാതിക്രമത്തിന്റെയും ഐടി ആക്ടിന്റെ പരിധിയില്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

യൂട്യൂബില്‍ നിന്നും ധാരാളം യുവാക്കള്‍ ഈ വീഡിയോ ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും ഷെയര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ കോണാട്ട് പ്ലേസില്‍ വച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നു കരുതപ്പെടുന്നു. തനിച്ചു പോകുന്ന യുവതികളെയും ആണ്‍സുഹൃത്തിനൊപ്പം പോകുന്ന യുവതികളെയും ഈ സുമിത് ഉമ്മവയ്ക്കുന്നുണ്ട്. യുവതികള്‍ക്കൊപ്പമുള്ള പുരുഷന്മാര്‍ ഓടിക്കുമ്പോള്‍ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ഇയാളുടെ ഒപ്പമുള്ള ആളാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നു കരുതുന്നു. വീഡിയോയില്‍ കാണുന്ന യുവതിയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പോലീസ് കേസ് ഭയന്നാണ് ഇയാള്‍ ക്ഷമാപണം നടത്തുന്ന രണ്ടാമത്തെ വീഡിയോ അപ് ലോഡ് ചെയ്തതെന്നു കരുതുന്നു. സുമിതിനെ കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായം തേടാനും പോലീസിന് ആലോചനയുണ്ട്.

email ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ഉമ്മ കിട്ടാതെ സൂക്ഷിക്കുക; ഉമ്മ വീരന്‍ ക്രേസി സുമിതിനെ പിടികൂടാനായില്ല, വീഡിയോകള്‍ വൈറലായതോടെ പോലീസ് ഗൂഗിളിന്റെ സഹായം തേടിpinterest ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ഉമ്മ കിട്ടാതെ സൂക്ഷിക്കുക; ഉമ്മ വീരന്‍ ക്രേസി സുമിതിനെ പിടികൂടാനായില്ല, വീഡിയോകള്‍ വൈറലായതോടെ പോലീസ് ഗൂഗിളിന്റെ സഹായം തേടി0facebook ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ഉമ്മ കിട്ടാതെ സൂക്ഷിക്കുക; ഉമ്മ വീരന്‍ ക്രേസി സുമിതിനെ പിടികൂടാനായില്ല, വീഡിയോകള്‍ വൈറലായതോടെ പോലീസ് ഗൂഗിളിന്റെ സഹായം തേടി0google ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ഉമ്മ കിട്ടാതെ സൂക്ഷിക്കുക; ഉമ്മ വീരന്‍ ക്രേസി സുമിതിനെ പിടികൂടാനായില്ല, വീഡിയോകള്‍ വൈറലായതോടെ പോലീസ് ഗൂഗിളിന്റെ സഹായം തേടി0twitter ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ഉമ്മ കിട്ടാതെ സൂക്ഷിക്കുക; ഉമ്മ വീരന്‍ ക്രേസി സുമിതിനെ പിടികൂടാനായില്ല, വീഡിയോകള്‍ വൈറലായതോടെ പോലീസ് ഗൂഗിളിന്റെ സഹായം തേടി