സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നു

Date : January 9th, 2017

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം. നായകന്‍ എ. റീഗന്റെ ഹാട്രിക്ക് ഗോളിന്റെ പിന്‍ബലത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തമിഴ്‌നാട് തെലങ്കാനയെ വീഴ്ത്തിയത്. മുന്നേറ്റ നിരയിലെ സരോജ് റായിയുടെ ഇരട്ട ഗോളില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് സര്‍വീസസ് ലക്ഷദ്വീപിനെയും തറപറ്റിച്ചു. ഇതോടെ ലക്ഷദ്വീപും തെലങ്കാനയും ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. അതേ സമയം ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ നാളെ നടക്കുന്ന മത്സരത്തില്‍ പഴയ ജേതാക്കളായ തമിഴ്‌നാടിനെ നിലവിലെ ജേതാക്കളായ സര്‍വീസസ് തോല്‍പ്പിക്കുകയോ സമനിലയില്‍ തളയ്ക്കുകയോ വേണം.

ഗ്രൂപ്പ് ബിയില്‍ ഇതുവരേയുള്ള ഗോളെണ്ണത്തില്‍ സര്‍വീസസാണ് മുന്നിലെങ്കിലും രണ്ടു പേര്‍ക്കും രണ്ടുജയം വീതം സ്വന്തമാണ്. ഗ്രൂപ്പ് എയില്‍ രണ്ട് ജയം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന് ഇന്ന് നടക്കുന്ന കര്‍ണാടകയുമായുള്ള മത്സരം നിര്‍ണായകമാണ്. കേരളത്തെ തോല്‍പ്പിക്കാന്‍ മാത്രം കരുത്തരല്ലെങ്കിലും വലിയ മാര്‍ജിനില്‍ കര്‍ണാടക ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ കളി പ്രവചനാതീതമാവും.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മലയാളി താരം മുഹമ്മദ് ഇര്‍ഷാദാണ് സര്‍വീസസിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. എട്ടാം മിനിട്ടില്‍ സരോജ് റായി നല്‍കിയ ക്രോസ് മുഹമ്മദ് ഇര്‍ഷാദ് വലയിലെത്തിക്കുകയായിരുന്നു. 25 ാം മിനിട്ടില്‍ ലക്ഷദ്വീപ് ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിലാണ് സരോജ് റായി സര്‍വീസസിന്റെ രണ്ടാം ഗോള്‍ നേടിയത്. 56 ാം മിനിട്ടില്‍ ബ്രിട്ടോ അളന്ന് മുറിച്ച് നല്‍കിയ പാസ് വലയിലെത്തിക്കാന്‍ സരോജിന് ആയാസപെടേണ്ടി വന്നില്ല. കളിയുടെ അധിക സമയത്തിന്റെ മൂന്നാം മിനുറ്റില്‍ മുന്നേറ്റ നിരയിലെ അര്‍ജുന്‍ ടുഡുവിന്റെ മനോഹരമായ ഹെഡ്ഡറോടെ സര്‍വീസസിന്റെ ഗോള്‍ പട്ടിക നാലിലെത്തി. കളിക്കളത്തില്‍ സര്‍വീസസ് താരങ്ങള്‍ മിന്നല്‍ പിണരായതോടെ ലക്ഷദ്വീപിന് പിടിച്ചു നില്‍ക്കാനായില്ല.

santhosh സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നു

സര്‍വീസസിന്റെ ശക്തമായ പ്രതിരോധ മതില്‍ തകര്‍ക്കാനാകട്ടെ ദ്വീപ് താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. ലക്ഷദ്വീപിന്റെ ഗോളി സയിദ് മുഹമ്മദ് സഫലിന്റെ പ്രകടനം മികച്ചതായി.  കളിയുടെ നാലാം മിനിട്ടില്‍ പി. ജയിനിന്റെ ശക്തമായ ബുള്ളറ്റ് ഷോട്ട് ഉള്‍പ്പടെ സര്‍വ്വീസസിന്റെ പല നീക്കങ്ങളും ഗോളി നിഷ്പ്രഭമാക്കി. നായകന്റെ കരുത്തിലാണ് തമിഴ്‌നാട് തെലങ്കാനയെ അടിയറവ് പറയിച്ചത്. 14 ാം മിനിട്ടില്‍ ക്യാപ്റ്റന്‍ എ. റീഗന്‍ ആദ്യ ഗോള്‍ നേടി. 23 ാം മിനിട്ടില്‍ റീഗന്റെ മനോഹരമായ ഒരു ഹെഡ്ഡര്‍ തെലങ്കാന ഗോളി പി. ശ്രീകുമാറിന്റെ തലയ്ക്കു മുകളിലൂടെ വലയിലെത്തി. 38 ാം മിനിട്ടില്‍ തമിഴ്‌നാടിന്റെ മധ്യനിരയിലെ കരുത്തനായ എസ്. നന്ദകുമാറിന്റെ ബുള്ളറ്റ് ഷോട്ടിലൂടെയാണ് മൂന്നാം ഗോള്‍ പിറന്നത്. 79 ാം മിനിട്ടില്‍ ക്യാപ്റ്റന്‍ റീഗന്‍ മികച്ച ഷോട്ടിലൂടെ ടൂര്‍ണ്ണമെന്റിലെ ആദ്യത്തെ ഹാട്രിക്കിനുടമയായി.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നുpinterest സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നു0facebook സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നു0google സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നു0twitter സന്തോഷ് ട്രോഫി: സര്‍വീസസിനും തമിഴ്‌നാടിനും രണ്ടാം ജയം; തെലങ്കാന എതിരില്ലാത്ത നാലുഗോളിനു തറപറ്റി; ആദ്യ ഹാട്രിക്കും പിറന്നു