മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും

Date : January 9th, 2017

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പി.ടി. കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വിശ്വാസപൂര്‍വം മന്‍സൂറി’ല്‍ പ്രയാഗാ മാര്‍ട്ടിന്റെ വൃദ്ധ മാതാവാകാന്‍ ശ്വേത. കാന്‍സറുമായി മല്ലിടുന്ന, ഒന്നിനുമാകാത്ത സ്ത്രീയായിട്ടാണ് ശ്വേതയെത്തുന്നത്. മുംതാസ് എന്നാണു കഥാപാത്രത്തിന്റെ പേര്. മുംബൈയിലെ കലാപത്തില്‍നിന്നു രക്ഷപ്പെട്ടു വടക്കേ മലബാറിലെത്തിയ സ്ത്രീയാണു മുംതാസെന്നു സംവിധായകന്‍ പറഞ്ഞു.

pt-kunjumuhammed മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും
ഇവര്‍ക്കൊപ്പം മന്‍സൂര്‍ എന്ന പയ്യനും അവന്റെ അമ്മ ഫാത്തിബിയുമുണ്ട്. സ്വന്തം കഷ്ടപ്പാടുകള്‍ കാരണം ഇവര്‍ വേലക്കാരിയെപ്പോലെയാണു പെരുമാറുന്നത്. തന്റെ മകളെ വിവാഹം കഴിക്കുന്നയാള്‍ തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസത്തിലാണു കഴിയുന്നത്. അപ്പോഴാണു ക്യാന്‍സറുണ്ടെന്നു കണ്ടെത്തുന്നത്. ഇതോടെ ജീവിതം കൂടുതല്‍ കഷ്ടപ്പാടു നിറഞ്ഞതാകുന്നു.

shweta_menon മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും

ഫെബ്രുവരി 24ന് തലശ്ശേരിയില്‍ ഷൂട്ടിങ് ആരംഭിക്കും. 40 ദിവസത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ആധുനികതയുടേയും മതേതരത്വത്തിന്റേയും വിപ്ലവങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന മന്‍സൂര്‍ എന്ന ചെറുപ്പക്കാരനും ശ്രദ്ധ നേടുമെന്നാണു കരുതുന്നത്. വെര്‍ജിന്‍പ്ലസ് മൂവീസിനുവേണ്ടി കെ.വി. മോഹനന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ നായകകഥാപാത്രമായ മന്‍സൂറിനെ അവതരിപ്പിക്കുന്നത് റോഷന്‍ മാത്യുവാണ്. ‘ആനന്ദം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്ദേഹം.

prayaga മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും

പ്രയാഗ മാര്‍ട്ടിന്‍, ലിയോണ ലിഷോയ് എന്നിവരാണ് നായികമാര്‍. ഗൗതമി, ശ്വേതാ മേനോന്‍, രഞ്ജി പണിക്കര്‍, വി.കെ. ശ്രീരാമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലത്തെുന്ന ചിത്രത്തിന്റെ കഥയെഴുതിയത് ജയകൃഷ്ണന്‍ കാവിലാണ്. തിരക്കഥയും സംഭാഷണവും സംവിധാനവും പി.ടി. നിര്‍വഹിക്കുന്നു. എം.ജെ. രാധാകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്യുക. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവുംpinterest മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും0facebook മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും0google മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും0twitter മുംബൈ കലാപത്തില്‍നിന്നു രക്ഷപ്പെട്ട ക്യാന്‍സര്‍ ബാധിതയായ സ്ത്രീയായി ശ്വേതാ മേനോന്‍; വിശ്വാസപൂര്‍വം മന്‍സൂര്‍ വാര്‍ധക്യത്തിന്റെ നോവും മതേതരത്വത്തിന്റെ വിപ്ലവ അന്വേഷണവും