ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷം

Date : January 9th, 2017

അടുത്ത മാസം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ടെസ്റ്റ് മത്സരങ്ങള്‍ക്കു വേദിയാകാനില്ലെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍. ഫെബ്രുവരി 13 മുതല്‍ 16 വരെയും 21 മുതല്‍ 24 വരെയുമാണ് ചെന്നൈയില്‍ മത്സരങ്ങള്‍ നടത്താനിരുന്നത്. ഈ സമയത്ത് വിവിധ ആഭ്യന്തര മത്സരങ്ങള്‍ നടക്കുന്നതിനാല്‍ വേദിയാകാനില്ലെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐ. സി.ഇ.ഒ. രാഹുല്‍ ജോഹ്രിയെ അറിയിച്ചു.

പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, സെക്രട്ടറി കാശി വിശ്വനാഥന്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട ലെറ്റര്‍ പാഡിലാണ് രാഹുല്‍ ജോഹ്രിക്ക് കത്ത് നല്‍കിയത്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ താല്‍ക്കാലിക നടത്തിപ്പുകാരനും ജോയിന്റ് സെക്രട്ടറിയുമായ ആര്‍.എ. പളനിയാണ് ഒപ്പിട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണു എന്‍. ശ്രീനിവാസനും കാശി വിശ്വനാഥനും അയോഗ്യരായത്.

anurag-thakur-ie-m ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷം

ബി.സി.സി.ഐ. മുന്‍ പ്രസിഡന്റ് കൂടിയായ എന്‍. ശ്രീനിവാസനും കോടതി വിധിയെ തുടര്‍ന്നു പുറത്താക്കപ്പെട്ട പ്രസിഡന്റ്് അനുരാഗ് ഠാക്കൂറും തമ്മില്‍ ശനിയാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയിരുന്നു. 24 സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും ബംഗളുരുവില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കോടതി വിധിയുടെ അനന്തര നടപടിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ശ്രീനിവാസനാണു യോഗം വിളിച്ചത്. പുറത്താക്കപ്പെട്ട സെക്രട്ടറി അജയ് ഷിര്‍കെ, രാജീവ് ശുക്ല, അനിരുദ്ധ ചൗധരി, അമിതാഭ് ചൗധരി, നിരഞ്ജന്‍ ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍, മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, റെയില്‍വേസ്, സര്‍വീസസ് ആന്‍ഡ് നാഷണല്‍ ക്രിക്കറ്റ് ക്ലബ് (കൊല്‍ക്കത്ത) എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷംpinterest ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷം0facebook ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷം0google ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷം0twitter ശ്രീനിവാസന്‍ തെറിച്ചതിനു പിന്നാലെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ പങ്കെടുക്കാനില്ലെന്ന് തമിഴ്‌നാട്; തീരുമാനം അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്കുശേഷം
  • Loading…