സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?

Date : January 10th, 2017

സൈനികരുടെ ദുരാവസ്ഥ വെളിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച ബിഎസ്എഫ് ജവാന്‍ ജവാന്‍ തേജ് ബഹദൂര്‍ യാദവ് അമിത മദ്യപാനിയും അച്ചടക്കമില്ലാത്ത വ്യക്തിയുമാണെന്ന് ബിഎസ്എഫ്. കഴിഞ്ഞദിവസം ബഹദൂര്‍ യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചര്‍ച്ചാ വിഷയമായതോടെയാണ് ന്യായീകരണവുമായി ബിഎസ്എഫ് രംഗത്തെത്തിയത്.

jawan സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?

യാദവിന് മോശമായ ഭൂതകാലമാണുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തെ സര്‍വീസിനിടയില്‍ നാലുതവണ മോശമായ പെരുമാറ്റം നടത്തിയിട്ടുള്ള ആളാണ് യാദവെന്നും ബിഎസ്എഫ് ഡിഐജി എം.ഡി.എസ്. മന്‍ പറഞ്ഞു. മദ്യപാനത്തിന് അടിമയായ ഇയാള്‍ സ്ഥിരമായി കൗണ്‍സിലിംഗിന് വിധേയനാകാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രോത്സാഹിപ്പെട്ടിരുന്നില്ല. ഇതിലുള്ള നിരാശയാകാം കാരണമെന്നും എം.ഡി.എസ്. മന്‍ കൂട്ടിച്ചേര്‍ത്തു.

നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നു വീഡിയോയിലൂടെയാണ് കോണ്‍സ്റ്റബിള്‍ യാദവ് പട്ടാളക്കാരുടെ ദുരവസ്ഥ വിശദീകരിച്ചത്. ഒരു പൊറാട്ടയും ചായയും മാത്രമാണ് തങ്ങളുടെ പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണമായി ലഭിക്കുന്ന പരിപ്പ് കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഈ ഭക്ഷണം കഴിച്ചിട്ട് 11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയില്‍ തങ്ങള്‍ എങ്ങനെ ജോലി ചെയ്യുമെന്നും ജവാന്‍ ചോദിക്കുന്നു. അവശ്യസാധനങ്ങള്‍ മറിച്ച് വില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം നടത്തണമെന്നും ബഹദൂര്‍ ആവശ്യപ്പെട്ടിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?pinterest സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?0facebook സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?0google സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?0twitter സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ മദ്യപാനിയും അച്ചടക്കം ഇല്ലാത്തവനുമായി; ഒരു പൊറോട്ടയും ചായയും കഴിച്ച് എങ്ങനെ ജീവിക്കും?
  • Loading…