കെ.ടി.എം. പ്രേമികള്‍ക്കു മാത്രം; ഇതാ പുതിയ ആര്‍.സി. 390, ആര്‍.സി. 200 ബൈക്കുകള്‍; ബ്രോഷറുകള്‍ ചോര്‍ന്നു; പറപറക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വായിക്കാന്‍

Date : January 10th, 2017

ഇരമ്പിപ്പായാന്‍ കൊതിക്കുന്ന യുവാക്കള്‍ക്ക് എന്നും ഹരമാണു ഓസ്ട്രിയന്‍ കമ്പനിയായ കെ.ടി.എം ബൈക്കുകള്‍. ആക്‌സിലേറ്ററില്‍ തൊട്ടല്‍ കുതിക്കുന്ന പരുവത്തില്‍ ഇറങ്ങിയ ഇവ ഇന്ത്യയില്‍ റെക്കോഡ് വില്‍പനയാണു നടത്തുന്നത്. മനോഹരമായ എന്‍ജിന്‍ ശബ്ദവും വേഗവും ചേര്‍ന്ന് ഇന്ത്യന്‍ നിരത്തുകളിലെ മിന്നും താരമായിട്ടുണ്ട് ഇവ. എന്നാല്‍, കെ.ടി.എം. പുറത്തിറക്കാനിരിക്കുന്ന പുതിയ ബൈക്കുകള്‍ സസ്‌പെന്‍സാക്കി വയ്ക്കാന്‍ ഇക്കുറി കഴിഞ്ഞില്ല. ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന കെ.ടി.എം. ആര്‍സി 200, കെ.ടി.എം. ആര്‍സി 390 ബൈക്കുകളുടെ ബ്രോഷറുകളാണു ചോര്‍ന്നത്.

ആര്‍.സി 390 ബൈക്കുകളുടെ എന്‍ജിനിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.സി. 200 മോഡലുകള്‍ക്കും രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 2015 ലെ മിലാന്‍ മോട്ടോര്‍ഷോയില്‍ ആര്‍.സി. 390 മോഡലിന്റെ സാമ്പിള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതില്‍നിന്നും മെക്കാനിക്കല്‍ അപ്‌ഡേറ്റുകള്‍ വരുത്തിയിട്ടുണ്ട്. സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-ബൈ-വയര്‍, സ്വിച്ചബിള്‍ എ.ബി.എസ്, 320 എം.എം ഡിസ്‌ക് ബ്രേക്ക് എന്നിവയും മാറ്റങ്ങളാണ്.

 

373 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍, 43.5 പി.എസ്, 9000 ആര്‍.പി.എം എന്നിങ്ങനെയാണു മാറ്റങ്ങള്‍. റൈഡ് ബൈ വയര്‍ ആക്‌സിലറേഷനിലൂടെ കൂടുതല്‍ ക്രുയിസ് കണ്‍ട്രോള്‍ ലഭിക്കുന്നതിനും ഇന്ധനച്ചെലവു കുറയ്ക്കാനും കഴിയും. സ്മൂത്ത് ആക്‌സിലറേഷനാണു മറ്റൊരു ഗുണം. ആറു ഗിയറുകള്‍ ഉണ്ടാകും. 320 എം.എം, 230 എം.എം. ഡിസ്‌കുകളാണ് ബ്രേക്കിങ് ഡ്യൂട്ടികള്‍ ചെയ്യുന്നത്.

ആര്‍.സി. 200 ബൈക്കുകളില്‍ 199 സിസി എന്‍ജിനാണ് ഉബയോഗിക്കുന്നത്. 25പിഎസ്, 10,000 ആര്‍.പി.എം ലക്വിഡ് കൂള്‍ എന്‍ജിനാണുള്ളത്. 19.2 എന്‍.എം. ടോര്‍ക്കില്‍ 8000 ആര്‍.പി.എം. ആണുള്ളത്. 6 സ്പീഡ് ട്രാന്‍സ്മിഷനിലൂടെയാണു പവര്‍ പിന്‍ചക്രങ്ങളിലെത്തുന്നത്. പഴയ മോഡലുകളില്‍നിന്നു വ്യത്യസ്തമായി അല്‍പം തടിച്ച പുകക്കുഴലുകളും ഉണ്ട്. മുന്നില്‍ 300 എം.എം. ഡിസ്‌ക് ബ്രേക്ക് ആര്‍.സി 200ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220550″ header=”big” cover_photo=”show” locale=”en_US”]

email കെ.ടി.എം. പ്രേമികള്‍ക്കു മാത്രം; ഇതാ പുതിയ ആര്‍.സി. 390, ആര്‍.സി. 200 ബൈക്കുകള്‍; ബ്രോഷറുകള്‍ ചോര്‍ന്നു; പറപറക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വായിക്കാന്‍pinterest കെ.ടി.എം. പ്രേമികള്‍ക്കു മാത്രം; ഇതാ പുതിയ ആര്‍.സി. 390, ആര്‍.സി. 200 ബൈക്കുകള്‍; ബ്രോഷറുകള്‍ ചോര്‍ന്നു; പറപറക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വായിക്കാന്‍0facebook കെ.ടി.എം. പ്രേമികള്‍ക്കു മാത്രം; ഇതാ പുതിയ ആര്‍.സി. 390, ആര്‍.സി. 200 ബൈക്കുകള്‍; ബ്രോഷറുകള്‍ ചോര്‍ന്നു; പറപറക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വായിക്കാന്‍0google കെ.ടി.എം. പ്രേമികള്‍ക്കു മാത്രം; ഇതാ പുതിയ ആര്‍.സി. 390, ആര്‍.സി. 200 ബൈക്കുകള്‍; ബ്രോഷറുകള്‍ ചോര്‍ന്നു; പറപറക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വായിക്കാന്‍0twitter കെ.ടി.എം. പ്രേമികള്‍ക്കു മാത്രം; ഇതാ പുതിയ ആര്‍.സി. 390, ആര്‍.സി. 200 ബൈക്കുകള്‍; ബ്രോഷറുകള്‍ ചോര്‍ന്നു; പറപറക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വായിക്കാന്‍