• joanna-palani4

  വനിത പോരാളികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇസ്ലാമിക്ക് സ്‌റ്റേറ്റ്, കുര്‍ദിഷ് സേനയുടെ കുന്തമുനയായ ജോന പലനി ഭീകരരെ കൊന്നുതള്ളുന്നു, ജോനയുടെ തലയ്ക്ക് ഐസിസ് ഇട്ടത് ഒരു മില്യണ്‍ ഡോളര്‍!

  Date : January 10th, 2017

  ലോകം മുഴുവന്‍ ഭീകരതയുടെ ഭീതി പടര്‍ത്തുന്ന ഐസിസ് ഭീകരര്‍ സിറിയന്‍ വനിത പോരാളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു. കുര്‍ദിഷ് ആഭ്യന്തര മിലിട്ടറി വിഭാഗമായ വൈബിഎസിന്റെ വനിത പോരാളികളാണ് ഐസിസിന് പുതിയ പേടി സ്വപ്നമാകുന്നത്. കുര്‍ദിഷ് വനിതാ സേനയുടെ കുന്തമുനയായ ഇരുപത്തിമൂന്നുകാരിയായ കുര്‍ദിഷ് യുവതിയാണ് ജോന പലനിയെ കൊന്നാല്‍ ഒരു മില്യണ്‍ ഡോളറാണ് ഐസിസ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സിറിയയിലും ഇറാഖിലും ജോന ഐസിസിനെതിരെ നടത്തിയ പോരാട്ടങ്ങളാണ് ഇതിന് കാരണം.

  സ്ത്രീകള്‍ക്ക് വളരെയേറെ നിയന്ത്രണങ്ങളും പരിമിതികളും പരിധികളും നിശ്ചയിച്ചു വെച്ചിരിക്കുന്ന നാട്ടില്‍ ജോന നടത്തിയ മുന്നേറ്റം ഐസിസിനെ പോലും ചൊടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട്തന്നെ ജോനയെക്കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്യുന്നത്. ചെറുപ്പത്തിലേ തന്നെ ഡെന്‍മാര്‍ക്കിലേക്ക് കുടിയേറിപ്പാര്‍ത്ത ജോനയുടെ കുടുംബത്തിന് ലഭിച്ച യൂറോപ്യന്‍ പശ്ചാത്തലം തന്നെയാണ് ജോനയിലെ പോരാളിയെ വെളിച്ചത്തെത്തിച്ചത്. ‘to fight for women’s rights, for democracy – for the European values I learned as a Danish girl’ എന്നാണ് ജോന തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പൊളിറ്റിക്‌സിലെ ബിരുദ പഠനം പകുതിക്ക് വെച്ച് നിര്‍ത്തിയാണ് ജോന ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായി ചേര്‍ന്നത്.തങ്ങള്‍ക്കെതിരെ ഒരു പെണ്ണ് പൊരുതുന്നു എന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന ഐസിസ് നിലപാടാണ് ജോനയുടെ ജീവന് ഒരു മില്യണ്‍ ഡോളര്‍ വിലയിടാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്.

  ഐസിസിനെതിരെ ധീരമായ ചെറുത്തു നില്‍പ്പ് നടത്തുന്ന കുര്‍ദിഷ് ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ മിലിട്ടറി വിംഗാണ് വൈ ബി എസ് .യസീസികള്‍ക്ക് സംരക്ഷണമേകി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ് ഈ പോരാളികള്‍ . യസീദി സ്ത്രീകളെ ബലാത്സംഗം ചെയ്യുക വഴി ഒരു സംസ്‌കാരത്തെ തന്നെ നശിപ്പിക്കാനാണ് ഐസിസ് ശ്രമിക്കുന്നതെന്ന് വൈ ബി എസ് പോരാളികള്‍ പറയുന്നു . യസീദി വിഭാഗത്തില്‍ നിന്ന് സൈന്യത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കുന്നുണ്ട് ഇവര്‍

  തങ്ങള്‍ക്ക് നേരെ ഐസിസ് കാണിച്ച ക്രൂരതയ്ക്ക് പകരം ചോദിക്കാന്‍ വേണ്ടി ആയുധമെടുക്കാന്‍ തയ്യാറാണ് യസീദി വനിതകളും . ആയിരക്കണക്കിന് യസീദി വംശജരെയാണ് ഐസിസ് കൂട്ടക്കൊല നടത്തിയത് . ഇനി ഇത്തരം ക്രൂരതകളെ പ്രതിരോധിക്കാന്‍ യസീദി പെണ്‍കൊടികളെ സജ്ജമാക്കാനാണ് വൈ ബി എസിന്റെ ശ്രമം. ഇതിന് ചുക്കാന്‍ പിടിക്കുന്ന ജോന പലനിയാണ്.

  സ്ത്രീകളാല്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കില്ലെന്ന വിശ്വാസമാണ് ഈ പോരാളികള്‍ക്ക് മുന്നില്‍ ഐസിസ് മുട്ടുമടക്കാന്‍ കാരണം. സ്ത്രീ പോരാളികള്‍ ആക്രമിക്കാന്‍ വന്നാല്‍ ഓടി രക്ഷപ്പെടാനാണ് ഐസിസ് ഭീകരര്‍ ശ്രമിക്കുക . ഇത് വൈ ബി എസിന്റെ മുന്നേറ്റം എളുപ്പമാക്കുന്നു.

  joanna-palani5

  നേരത്തെ കുര്‍ദിഷ് ഗ്രൂപ്പായ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഏയ്ഞ്ചലീന ജോളി ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ ഈ പട്ടാള സുന്ദരി വീരമൃത്യു വരിച്ചു. കുര്‍ദിഷ് പട്ടാളക്കാരിയും 22 കാരിയുമായ ഏഷ്യ റംസാന്‍ അന്റാര്‍ ആണ് ഐസിസുമായുള്ള ഏറ്റുമുട്ടലില്‍ മരണപ്പെട്ടത്.

  സിറിയന്‍ അതിര്‍ത്തിയില്‍ കുറച്ച് കാലമായി ഐസിസിനെതിരെ കടുത്ത പോരാട്ടം നടത്തിയിരുന്ന കുര്‍ദിഷ് ഗ്രൂപ്പായ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉന്നത പോരാളിയായിരുന്നു. ഇത്രയും കാലത്തിനിടെ വടക്കന്‍ സിറിയയില്‍ ഐസിസുമായി കുര്‍ദുകള്‍ നടത്തിയിരുന്ന നിരവധി നിര്‍ണ്ണായകമായ പോരാട്ടങ്ങളില്‍ ഈ യുവതി ഭാഗമായിരുന്നു. ഐസിസിനെതിരായുള്ള യുദ്ധത്തിലെ രക്തസാക്ഷിയാണ് താനെന്നായിരുന്നു വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരിക്കുന്നത്. ജോന പലനിയും സംഘവും കടുത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഐസിസ് പിന്‍വാങ്ങുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M