ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ നിവിന്‍ പോളി; ‘മൂത്തോന്‍’ ഫസ്റ്റ്‌ലുക്ക് പുറത്ത്; കരിയറിലെ ഏറ്റവും മികച്ച വേഷമെന്നും നിവിന്‍; സംവിധാനം ഗീതു

Date : January 10th, 2017

കമ്മട്ടിപ്പാടമെന്ന ചിത്രത്തിലൂടെ രാജീവ് രവി സിനിമയ്ക്കു പുതിയൊരു മാനം കൊണ്ടുവന്നെങ്കില്‍ അതില്‍കൂടുതല്‍ ഞെട്ടിക്കാനൊരുങ്ങുകയാണു ഗീതു മോഹന്‍ദാസ്. നിവിന്‍ പോളിയെ നായകനാക്കുന്ന’മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ഏവരെയും അമ്പരപ്പിച്ചത്. ഇതുവരെ ഈ സിനിമയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല.

നിവിന്റെ കരിയറിലെ ഏറ്റവും വേറിട്ട വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. കിടിലന്‍ ലുക്കിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതിയ ടീം, പുതിയ പാഠങ്ങള്‍, പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് നിവിന്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവി നിര്‍വഹിക്കും. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപുമുണ്ട്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിക്കുന്നത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവര്‍ക്ക് പുറമെ അജിത് കുമാര്‍, ബാലഗോപാലന്‍, കുനാല്‍ ശര്‍മ, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍.ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് ജി. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഗീതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം കേള്‍ക്കുന്നുണ്ടോയിലായിരുന്നു സംവിധായകക്കുപ്പായത്തിലെ അരങ്ങേറ്റം. 2014ല്‍ ഹിന്ദിയില്‍ ലയേഴ്‌സ് ഡൈസ് ഒരുക്കി. ഇതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ നിവിന്‍ പോളി; 'മൂത്തോന്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്; കരിയറിലെ ഏറ്റവും മികച്ച വേഷമെന്നും നിവിന്‍; സംവിധാനം ഗീതുpinterest ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ നിവിന്‍ പോളി; 'മൂത്തോന്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്; കരിയറിലെ ഏറ്റവും മികച്ച വേഷമെന്നും നിവിന്‍; സംവിധാനം ഗീതു0facebook ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ നിവിന്‍ പോളി; 'മൂത്തോന്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്; കരിയറിലെ ഏറ്റവും മികച്ച വേഷമെന്നും നിവിന്‍; സംവിധാനം ഗീതു0google ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ നിവിന്‍ പോളി; 'മൂത്തോന്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്; കരിയറിലെ ഏറ്റവും മികച്ച വേഷമെന്നും നിവിന്‍; സംവിധാനം ഗീതു0twitter ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ നിവിന്‍ പോളി; 'മൂത്തോന്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്; കരിയറിലെ ഏറ്റവും മികച്ച വേഷമെന്നും നിവിന്‍; സംവിധാനം ഗീതു