അമര്‍ഷത്തിനിടെ കുരുക്കു മുറുകുന്നു; ഫയല്‍ പൂഴ്ത്തിവച്ചെന്നു ചീഫ് സെക്രട്ടറിക്കെതിരേയും പരാതി; സ്വയംവിരമിക്കല്‍ ഭീഷണിയുമായി ഐ.എ.എസുകാര്‍

Date : January 10th, 2017

ഉന്നയിച്ച ആവശ്യങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നിരവധി പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. പ്രതിഷേധം അറിയിക്കാനുള്ള അവസാന ശ്രമമെന്ന നിലക്കാണ് കൂട്ട അവധിയിലേക്ക് നീങ്ങിയത്. അവധി പ്രതിഷേധം സര്‍ക്കാറിനെതിരായ നീക്കമായി മുഖ്യമന്ത്രി കണ്ടതിലാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം. സ്വയം വിരമിക്കല്‍, അവധി തുടങ്ങിയ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് നിര്‍ണായക സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പോകാനിടയുണ്ടെന്ന സൂചനകള്‍ ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ധനമന്ത്രി അടക്കമുള്ളവര്‍ അനുനയനീക്കത്തിനൊരുങ്ങിയത്. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയോടും കെഎം എബ്രഹാമിനോടും ആവശ്യപ്പെട്ടതായാണ് വിവരം. സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന കിഫ്ബി പദ്ധതിക്ക് പിന്നില്‍ ധനമന്ത്രിക്കൊപ്പം കെഎം എബ്രഹാമിനും നിര്‍ണ്ണായക സ്ഥാനമുണ്ട്.

മുഖ്യമന്ത്രിയുമായി സംസാരിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതായും അറിയുന്നു. മെല്ലെപ്പോക്ക് ഭരണമെന്ന വിമര്‍ശനം ഉയരുന്നതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ പിണക്കം കൂടി ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേ സമയം തര്‍ക്കത്തില്‍ മുഖ്യമന്ത്രിക്കെതിരായ നിലപാട് പ്രതിപക്ഷം കടുപ്പിച്ചു. സമരത്തിനൊരുങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരമാണെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വിമര്‍ശിച്ചു.

എന്നാല്‍, ഐ.പി.എസ്.-ഐ.എ.എസ്. ചേരിപ്പോരു മുറുകുന്നതിനിടെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. വിജിലന്‍സ് അന്വേഷണ ശിപാര്‍ശകള്‍ പൂഴ്ത്തിവച്ചെന്നാണു പരാതി. പായിച്ചിറ നിവാസ് എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഐഎഎസ് സമരത്തിന് ഒത്താശ ചെയ്‌തെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ ഈ മാസം പത്തൊമ്പതിന് വിജിലന്‍സ് നിലപാട് അറിയിക്കണണെന്ന് കോടതി ആവശ്യപ്പെട്ടു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email അമര്‍ഷത്തിനിടെ കുരുക്കു മുറുകുന്നു; ഫയല്‍ പൂഴ്ത്തിവച്ചെന്നു ചീഫ് സെക്രട്ടറിക്കെതിരേയും പരാതി; സ്വയംവിരമിക്കല്‍ ഭീഷണിയുമായി  ഐ.എ.എസുകാര്‍pinterest അമര്‍ഷത്തിനിടെ കുരുക്കു മുറുകുന്നു; ഫയല്‍ പൂഴ്ത്തിവച്ചെന്നു ചീഫ് സെക്രട്ടറിക്കെതിരേയും പരാതി; സ്വയംവിരമിക്കല്‍ ഭീഷണിയുമായി  ഐ.എ.എസുകാര്‍0facebook അമര്‍ഷത്തിനിടെ കുരുക്കു മുറുകുന്നു; ഫയല്‍ പൂഴ്ത്തിവച്ചെന്നു ചീഫ് സെക്രട്ടറിക്കെതിരേയും പരാതി; സ്വയംവിരമിക്കല്‍ ഭീഷണിയുമായി  ഐ.എ.എസുകാര്‍0google അമര്‍ഷത്തിനിടെ കുരുക്കു മുറുകുന്നു; ഫയല്‍ പൂഴ്ത്തിവച്ചെന്നു ചീഫ് സെക്രട്ടറിക്കെതിരേയും പരാതി; സ്വയംവിരമിക്കല്‍ ഭീഷണിയുമായി  ഐ.എ.എസുകാര്‍0twitter അമര്‍ഷത്തിനിടെ കുരുക്കു മുറുകുന്നു; ഫയല്‍ പൂഴ്ത്തിവച്ചെന്നു ചീഫ് സെക്രട്ടറിക്കെതിരേയും പരാതി; സ്വയംവിരമിക്കല്‍ ഭീഷണിയുമായി  ഐ.എ.എസുകാര്‍