ക്രിക്കറ്റിലെ ദാദയ്ക്ക് വധഭീഷണി, മിഡ്‌നാപൂരിലെ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കത്തിലൂടെയെന്ന് സൗരവ് ഗാംഗുലി

Date : January 10th, 2017

കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് വധ ഭീഷണി.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് കത്ത് വഴി വധ ഭീഷണി ലഭിച്ചത്.

ജനുവരി ഏഴിനാണ് കത്തു ലഭിച്ചത്. സംഭവം പോലീസിനെയും, പരിപാടിയുടെ സംഘാടകരെ അറിയിച്ചതായി ഗാംഗുലി പറഞ്ഞു. മിസ്റ്റര്‍ സെഡ് അലി എന്ന അഞ്ജാതന്റെ പേരിലാണ് ഗാംഗുലിയുടെ ഓഫീസിലേക്ക് കത്ത് ലഭിച്ചത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ ചക്രബോര്‍ദിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം ജനുവരി 19നാണ് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം ഗാംഗുലി സ്ഥിരീകരിച്ചിട്ടില്ല

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ക്രിക്കറ്റിലെ ദാദയ്ക്ക് വധഭീഷണി, മിഡ്‌നാപൂരിലെ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കത്തിലൂടെയെന്ന് സൗരവ് ഗാംഗുലിpinterest ക്രിക്കറ്റിലെ ദാദയ്ക്ക് വധഭീഷണി, മിഡ്‌നാപൂരിലെ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കത്തിലൂടെയെന്ന് സൗരവ് ഗാംഗുലി0facebook ക്രിക്കറ്റിലെ ദാദയ്ക്ക് വധഭീഷണി, മിഡ്‌നാപൂരിലെ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കത്തിലൂടെയെന്ന് സൗരവ് ഗാംഗുലി0google ക്രിക്കറ്റിലെ ദാദയ്ക്ക് വധഭീഷണി, മിഡ്‌നാപൂരിലെ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കത്തിലൂടെയെന്ന് സൗരവ് ഗാംഗുലി0twitter ക്രിക്കറ്റിലെ ദാദയ്ക്ക് വധഭീഷണി, മിഡ്‌നാപൂരിലെ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കത്തിലൂടെയെന്ന് സൗരവ് ഗാംഗുലി