ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനം

Date : January 10th, 2017

തിരുവനന്തപുരം: ആലപ്പുഴ സംസ്ഥാന സമ്മേളനശേഷം വീണ്ടും വി.എസ്. അച്യുതാനന്ദന്‍ ഇന്ന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കും.സംസ്ഥാന സി.പി.എമ്മില്‍ വി.എസ്. അച്യുതാനന്ദന് ഘടകം നിശ്ചയിച്ചതിനത്തെുടര്‍ന്നുള്ള ആദ്യ സംസ്ഥാന സമിതി ഇന്ന് രാവിലെ ചേരും. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങാവും പ്രധാന അജണ്ട.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് വി.എസിന് താക്കീത് നല്‍കിയതും സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്താനുള്ള കേന്ദ്ര കമ്മിറ്റി നിര്‍ദേശവും റിപ്പോര്‍ട്ട് ചെയ്യും. സ്വജനപക്ഷപാത ആരോപണ കേസില്‍ പ്രതിയായ ഇ.പി. ജയരാജനും ആ വിവാദത്തില്‍ ഉള്‍പ്പെട്ട പി.കെ. ശ്രീമതി എം.പിക്കും എതിരായ അന്വേഷണത്തിന്റെ സ്വഭാവം നിശ്ചയിക്കുക എന്ന സുപ്രധാന ദൗത്യവും രണ്ട് ദിവസത്തെ യോഗത്തിനുണ്ട്.

pinarayi-with-vs-achuthanandan2 ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനം

സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ ചേര്‍ന്നിരുന്നു വി.എസിനെതിരായ അച്ചടക്ക നടപടിയും സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കണമെന്ന നിര്‍ദേശവും യോഗം പരിഗണിച്ചു. ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്ന് സ്വജനപക്ഷപാതം നടത്തിയെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലും ചര്‍ച്ച ചെയ്തു.

നിയമ നടപടി നടക്കുന്നതിനാല്‍ മറ്റ് അനുമാനങ്ങളിലേക്ക് കടക്കാതിരുന്ന കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനംpinterest ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനം0facebook ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനം0google ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനം0twitter ക്ഷണിതാവായി വി.എസ് വീണ്ടും സംസ്ഥാന സമിതിയില്‍, ജയരാജനും ശ്രീമതിയും പാര്‍ട്ടി തത്ത്വശാസ്ത്രം മറന്നു, രണ്ടു പേര്‍ക്കും എതിരായ നടപടിയില്‍ ഇന്ന് തീരുമാനം