ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയും

Date : January 11th, 2017

ഷെഹനായ് മാന്ത്രികന്‍ ഭാരത്രത്‌ന ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹനായി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കൊച്ചുമകന്‍ അറസ്റ്റില്‍. ബിസ്മില്ല ഖാന്റെ ചെറുമകന്‍ നാസ്രെ ഹസന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം രണ്ട് ആഭരണ വ്യാപാരികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശങ്കര്‍ലാല്‍ സേത്ത് എന്ന ആഭരണ വ്യാപാരിയും ഇയാളുടെ മകന്‍ സുജിത് സേത്തുമാണ് അറസ്റ്റിലായത്. ബിസ്മില്ല ഖാന്റെ വെള്ളിയില്‍ നിര്‍മ്മിച്ച രണ്ട് ഷെഹ്നായികളും തടിയില്‍ നിര്‍മ്മിച്ച ഒരു ഷെഹ്നായിയും ചെറുമകന്‍ ശങ്കര്‍ലാലിനും മകനും വില്‍ക്കുകയായിരുന്നു. 17,000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്.

bismillah-khan_copy ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയും

വെള്ളി ഷെഹനായി ഉരുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഷെഹനായി ഉരുക്കിയെടുത്ത ഒരു കിലോഗ്രാം വെള്ളിയും മറ്റൊരു ഷെഹനായി തടി ഫ്രെയിമും പോലീസ് കണ്ടെത്തി. സംഗീത മാന്ത്രികന് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ സമ്മാനിച്ച വെള്ളി ഷെഹനായികളാണ് ചെറുമകന്‍ മോഷ്ടിച്ച് ഉരുക്കിയത്.

വാരണാസിയിലെ ചൗക്ക് പോലീസ് സ്‌റ്റേഷനില്‍ ബിസ്മില്ല ഖാന്റെ മകന്‍ കാസിം ഹുസൈന്‍ ഡിസംബര്‍ അഞ്ചിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകന്‍ കുടുങ്ങിയത്. കുടുംബാംഗങ്ങള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് നവംബര്‍ 29നും ഡിസംബര്‍ 4നും ഇടയ്ക്കാണ് മോഷണം നടന്നതെന്ന് കാസിം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയുംpinterest ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയും0facebook ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയും0google ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയും0twitter ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച് ഉരുക്കി വിറ്റു; കൊച്ചുമകന്‍ അറസ്റ്റില്‍; രണ്ട് ആഭരണ വ്യാപാരികളും പിടിയില്‍; മോഷ്ടിച്ചതില്‍ പ്രമുഖര്‍ നല്‍കിയവയും