• d-cenemas-dileep-chalakkudy

  തിയേറ്റര്‍ ഉടമകളുടെ സമരം പൊളിയുന്നു; സംഘടന പിളര്‍പ്പിലേക്ക്; താരങ്ങളും നിര്‍മാതാക്കളും പുതിയ സംഘടനയില്‍; ഭൈരവയും കാംബോജിയും നാളെ റിലീസിന്

  Date : January 11th, 2017

  തിയേറ്റര്‍ ഉടമകള്‍ നടത്തുന്ന സമരം പൊളിയുന്നു. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനും തീരുമാനിച്ചെന്നു സൂചന. വിജയ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയും ഇതില്‍ ആദ്യം റിലീസ് ചെയ്യും.

  സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയില്‍ അംഗമാകും. ഇതോടെ സിനിമാ സമരം പൂര്‍ണമായും പൊളിയാനാണ് സാധ്യത. റിലീസിങ് തിയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും.

  മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള തിയറ്ററുകളില്‍ ഭൈരവ നാളെ റിലീസിനെത്തും. സിനിമാ പ്രതിസന്ധി രൂക്ഷമായി തുടരവേ കടുത്ത നിലപാടുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. 12 മുതല്‍ ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. പുതിയ സംഘടനവരുന്നതോടെ ഇതില്‍ വലിയ പിളര്‍പ്പ് ഉണ്ടാകും.
  ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാള സിനിമയ്ക്കു സംഭവിച്ചതു വന്‍നഷ്ടമാണ്. വെള്ളിയാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസിനെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

  film-theatre

  ക്രിസ്മസ് റിലീസ് പ്രതീക്ഷിച്ച് ഒരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഇല്ലാതായതോടെ 15 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ക്രിസ്മസിന് തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്ത അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനും വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം തീരുമാനിച്ചിരുന്നു. മലയാള ചിത്രങ്ങളുടെ റിലീസ് തടസപ്പെട്ടത് ഇതരഭാഷാ ചിത്രങ്ങള്‍ക്കാണ് നേട്ടമായത്. ആമിര്‍ഖാന്‍ ചിത്രം ദംഗലും തമിഴ്ചിത്രം കത്തിസണ്ടൈയുമാണ് പ്രദര്‍ശനത്തിനുള്ള പ്രധാന ഇതരഭാഷാ ചിത്രങ്ങള്‍. ഇവ കേരളത്തില്‍നിന്ന് ഇതിനകം നല്ല കളക്ഷന്‍ നേടുകയും ചെയ്തു.

  തീയറ്റര്‍ വിഹിതം പങ്കുവെയക്കുന്നതിനെച്ചൊല്ലിയാണ് ഒരു വശത്തു നിര്‍മാതാക്കളും വിതരണക്കാരും മറുവശത്ത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള എ ക്ലാസ് തീയറ്റര്‍ ഉടമകളും തമ്മില്‍ പോര് നടത്തുന്നത്. മന്ത്രി എ.കെ. ബാലന്‍ മുന്‍െകെയെടുത്ത് ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗവും നിലപാടിലുറച്ചുനിന്നതോടെ തീരുമാനമാകാതെ നേരത്തെ പിരിഞ്ഞിരുന്നു. ടിക്കറ്റ് നിരക്കില്‍ നികുതി കഴിച്ചുള്ള തുകയുടെ 50 ശതമാനം റിലീസ് നടത്തുന്ന എ ക്ലാസ് തീയറ്ററുകള്‍ക്ക് വേണമെന്ന തീയറ്ററുടമകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

  liberty-basheer

  പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതും തീയറ്ററുകളുടെ നിലവാരമുയര്‍ത്താന്‍ വന്‍തുക ചെലവഴിച്ചതും റിലീസിന് മുന്‍കൂറായി വലിയ തുക കൊടുക്കേണ്ടിവരുന്നതുമാണ് ഇതിനാധാരമായിതീയറ്ററുടമകള്‍ പറയുന്നത്. നിരവധി പുതിയ തീയറ്ററുകള്‍ വന്നതായും വിപുലമായ റിലീസ് വഴി നിര്‍മാതാക്കള്‍ക്ക് വലിയ വരുമാനം ലഭിക്കുന്നതായും തീയറ്ററുടമകള്‍ വാദിക്കുന്നു. എന്നാല്‍, സിനിമാ നിര്‍മാണത്തിന് ചെലവുവരുന്ന വന്‍തുക ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളുടെ എതിര്‍പ്പ്. തീയറ്റര്‍ വരുമാനത്തിന്റെ 60 ശതമാനം ലഭിച്ചിട്ടും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇരുനൂറോളം ചിത്രങ്ങളില്‍ ചുരുക്കം സിനിമകള്‍ക്കു മാത്രമാണ് സാമ്പത്തിക വിജയം നേടിയതെന്നും നിര്‍മാതാക്കള്‍ പറയുന്നു. അതുകൊണ്ടു തന്നെ വരുമാനം സംബന്ധിച്ച വ്യവസ്ഥയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പായാലും ചില നിബന്ധനകള്‍ വയ്ക്കാനാണ് അസോസിയേഷന്റെ തീരുമാനം. ക്രിസ്മസ് റിലീസ് പറഞ്ഞ സിനിമകള്‍ മാത്രം ആദ്യം റിലീസ് ചെയ്യണമെന്നും ഒരു മാസം വരെ മറ്റു സിനിമകള്‍ പാടില്ലെന്നുമാണ് നിബന്ധന.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M