തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്; മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദ

Date : January 11th, 2017

മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ കൊച്ചി സിറ്റി പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. ഇന്നുച്ചയ്ക്ക് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹിമവല്‍ ഭദ്രാനന്ദ ഹാജരായപ്പോഴാണ് പൊലീസിന്റെ നാടകീയ നീക്കമുണ്ടായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് ഹിമവല്‍ ഭദ്രാനന്ദക്കെതിരെയുളള കേസ്.

himaval-bhadrananda1 തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്;  മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദ
ആലുവ സിഐ ഓഫിസില്‍ വെടിയുതിര്‍ക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഹാജരാകാനാണ് ഹിമവല്‍ ഭദ്രാനന്ദ ഇന്നു കോടതിയില്‍ എത്തിയത്. ഇതിന്റെ വിധി അടുത്തദിവസം പറയാനായി കോടതി മാറ്റിവെക്കുകയും ചെയ്തു.

തുടര്‍ന്ന് പുറത്തിറങ്ങിയ ഹിമവല്‍ ഭദ്രാനന്ദയെ വളരെ നാടകീയമായി മഫ്തിയില്‍ എത്തിയ കൊച്ചി സിറ്റി പൊലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പൊലീസിന് മുന്‍വൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റിനെക്കുറിച്ച് വ്യക്തമാക്കിയത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്;  മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദpinterest തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്;  മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദ0facebook തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്;  മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദ0google തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്;  മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദ0twitter തോക്ക് സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു; മതസ്പര്‍ധ വളര്‍ത്തിയെന്നു കേസ്;  മുന്‍വൈരാഗ്യമെന്നു ഹിമവല്‍ ഭദ്രാനന്ദ