വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമ

Date : January 11th, 2017

ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. തുടര്‍ച്ചയായുള്ള എട്ട് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് പ്രഥമ പൗരനില്‍ നിന്നുള്ള പടിയിറക്കം. രാഷ്ട്രീയത്തെക്കാള്‍ ഉപരി, അമേരിക്കന്‍ ജനതയുടെ ഐക്യത്തിന് പ്രാധാന്യം നല്‍കിയാണ് ബരാക് ഒബാമ ഷിക്കാഗോയില്‍ വെച്ച് നടന്ന വിടവാങ്ങള്‍ പ്രസംഗത്തില്‍ സംസാരിച്ചത്. അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ശക്തമായ വെല്ലുവിളി വര്‍ണവിവേചനമാണെന്ന് ബരാക് ഒബാമ പ്രസംഗത്തില്‍ സൂചിപ്പിച്ചു. സ്വപ്നങ്ങള്‍ കാണണമെന്നും ആ സ്വപ്നങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെന്നും ബാരക് ഒബാമ വ്യക്തമാക്കി. ഷിക്കാഗോയാണ് തനിക്കും മിഷേലിനും തുടക്കം നല്‍കിയത്. അമേരിക്കന്‍ ജനതയുടെ നന്മയും കരുത്തും ഷിക്കാഗോയാണ് തനിക്ക് വ്യക്തമാക്കി തന്നത് എന്ന് ബരാക് ഒബാമ പറഞ്ഞു.

നിങ്ങളില്‍ നിന്നുമാണ് ഞാന്‍ പഠിച്ചത്. നിങ്ങളാണ് എന്നിലെ മികച്ച പ്രസിഡന്റിനെ പുറത്ത് കൊണ്ട് വന്നത്. നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്. സാധാരണ ജനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഇടപെടമ്‌ബോള്‍ മാത്രമാണ് മാറ്റം സംഭവിക്കുന്നത്. ഒരു വലിയ സൗഭാഗ്യമാണ് പൂര്‍വ്വികരില്‍ നിന്നും നമ്മുക്ക് ലഭിച്ചിട്ടുള്ളത്. അതാണ് വിയര്‍പ്പിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്വപ്നങ്ങളെ കണ്ടെത്തി പിടിക്കാനുള്ള സ്വാതന്ത്ര്യം. 240 വര്‍ഷത്തോളം പൗരത്വത്തിനായി രാജ്യം നടത്തിയ പോരാട്ടം, ഒരോ തലമുറയ്ക്കും പുതു ലക്ഷ്യങ്ങള്‍ നല്‍കുന്നു. നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഗവണ്‍മെന്റിന് സാധിക്കുമോ എന്നത് നിങ്ങളില്‍ ഒരോരുത്തരെയും ആശ്രയിച്ചിരിക്കും.

obama-instagram വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമ

എല്ലാവര്‍ക്കും സാമ്പത്തിക അവസരം ലഭിക്കാതെ നമ്മുടെ ജനാധിപത്യം വിജയിക്കില്ല. കഴിഞ്ഞ വര്‍ഷം വിവിധ വംശങ്ങളിലുള്ള, വിവിധ പ്രായ വിഭാഗത്തിലുള്ള എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും വരുമാനം വര്‍ധിച്ചു. വര്‍ണ്ണ വെറിക്കെതിരെ നാം പോരാടണം. നമ്മുടെ നിഗമനങ്ങളാകരുത് നമ്മുടെ വസ്തുത, മറിച്ച് ലഭ്യമായ തെളിവുകളെ അടിസ്ഥാനമാക്കിയാണ് നാം വസ്തുത അംഗീകരിക്കേണ്ടത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ രാജ്യാന്തര സഹകരണം വിജയിച്ച് കൊണ്ടിരിക്കുകയാണ്. ഏറെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. രാജ്യത്തെ ജനാധിപത്യത്തിന് നിങ്ങളെ ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ശ്വാസത്തിലും നിങ്ങള്‍ അനിവാര്യമാണ്. ഒബാമ പ്രസംഗത്തില്‍ പറഞ്ഞു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമpinterest വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമ0facebook വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമ0google വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമ0twitter വര്‍ണവിവേചനവും മുസ്ലിം വിരോധവും അമേരിക്ക നേരിടുന്ന വെല്ലുവിളി; നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്: വിടവാങ്ങലില്‍ വിങ്ങലോടെ ഒബാമ