പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു

Date : January 11th, 2017

ഐ.എ.എസ്.-ഐ.പി.എസ്. പോരില്‍ ഭരണം സ്തംഭിച്ചെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ സെക്രട്ടേറിയറ്റില്‍ അടക്കം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പിടിമുറുക്കാന്‍ വിജിലന്‍സ്. എല്ലാ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാനാണു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തീരുമാനം. അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമായ ഉദ്യോഗസ്ഥരെ കണ്ടെത്താനാണു പുതിയ സംവിധാനം. ഇതുസംബന്ധിച്ച വിജ്ഞാപനം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കി.

സെക്രട്ടേറിയറ്റ്, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ആവശ്യമാണെന്നു വിജ്ഞാപനത്തില്‍ പറയുന്നു. 1997-ല്‍ ഇതു സംബന്ധിച്ച് വിജിലന്‍സ് ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല.  ഇക്കാര്യത്തില്‍ ഓരോ വിജിലന്‍സ് യൂണിറ്റും മുന്‍െകെയെടുക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസിലും നാലുമാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ടുതവണയോ ആഭ്യന്തര ഓഡിറ്റ് വേണം. അഴിമതിക്കാര്‍, കാര്യക്ഷമതയില്ലാത്തവര്‍, പണിയെടുക്കാത്തവര്‍ എന്നിവരെയെല്ലാം ഔദ്യോഗികമായി കണ്ടെത്തണം. ഓരോ ഓഫീസിലെയും ഫയല്‍ നീക്കത്തിനടക്കം ഉത്തരവാദികളുണ്ടാകണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അതിനിടെ, മലബാര്‍ സിമെന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനെതിരേ സമരപ്രഖ്യാപനവുമായി എത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കു കനത്ത തിരിച്ചടിയാകുന്നതാണു പുതിയ തീരുമാനം. പത്മകുമാറിനെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികാരമനോഭാവത്തോടെയാണെന്നും കാട്ടി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണു മുഖ്യമന്ത്രിയുടെ നീക്കം.

k-padmakumar-malabar-cements-md പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു

വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണു പത്മകുമാറിനെ അനുകൂലിച്ചുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു സമര്‍പ്പിച്ചത്. നിയമസെക്രട്ടറി പി.ജി. ഹരീന്ദ്രനാഥും ഈ റിപ്പോര്‍ട്ട് ശരിവച്ചിരുന്നു. കള്ളക്കേസ് ചുമത്തിയാണു പത്മകുമാറിനെ അറസ്റ്റ് ചെയ്തതെന്നു പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ.എ.എസ്. അസോസിയേഷന്റെ പ്രമേയത്തിലും ഇതേ ആരോപണമുണ്ടായിരുന്നു.

സമരപ്രഖ്യാപനത്തിനു പിറ്റേന്നുതന്നെ മുഖ്യമന്ത്രി ഐ.എ.എസ്. അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ചനടത്തിയിരുന്നു. ചര്‍ച്ചയില്‍  അസോസിയേഷന്റെ നിലപാടുകള്‍ തള്ളിക്കളഞ്ഞതിനു തൊട്ടുപിന്നാലെയാണു താക്കീതെന്നവണ്ണം പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനേത്തുടര്‍ന്ന് പത്മകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാതിരുന്നതു വിവാദമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സമരനീക്കത്തിനെതിരേ മുഖ്യമന്ത്രി ശക്തമായ താക്കീതാണു നല്‍കിയത്. തൊട്ടുപിന്നാലെതന്നെ ഏവരെയും അമ്പരപ്പിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവുമിറങ്ങി.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തുpinterest പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു0facebook പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു0google പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു0twitter പിടിമുറുക്കാന്‍ വിജിലന്‍സ്: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഒരുക്കാന്‍ ജേക്കബ് തോമസ്; ഐ.എ.എസുകാരെ ഞെട്ടിച്ച് മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡിയെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു