താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; ‘രാധ’ എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ

Date : January 11th, 2017

ഏതുതരം വര്‍ഗീയതയും നാടിനാപത്താണെന്നും തന്റെ ചിന്തകളില്‍പോലും വര്‍ഗീയത എന്നതില്ലെന്നും സംവിധായകന്‍ കമല്‍. വര്‍ഗീയത, അത് ഏതുതരത്തിലുള്ളതാണെങ്കിലും നാടിനാപത്താണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ അനുഭാവിയാണ് താന്‍. ഇത് തന്നെ അടുത്തറിയാവുന്ന എല്ലാര്‍ക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും ഇതറിയാമെന്നും കമല്‍ പറഞ്ഞു. താന്‍ ദേശ സ്‌നേഹിയല്ലെന്ന പ്രചരണം ഉണ്ടായപ്പോള്‍ വിഷമം തോന്നിയെന്നും തന്നെ ലക്ഷ്യമാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സിനിമയില്‍ എത്തിയിട്ട് 37 വര്‍ഷവും സംവിധായകനായിട്ടു മുപ്പതു കൊല്ലവുമായി. ഇതുവരെ തന്നെക്കുറിച്ച് ആരും വര്‍ഗീയ വാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കമല്‍ പറഞ്ഞു. കലാകാരന്‍ സ്വതന്ത്രനായിട്ടാണ് ചിന്തിക്കുന്നത്. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ലെന്നും, എന്നാല്‍ ഇപ്പോള്‍ കലയില്‍പോലും അസഹിഷ്ണുത കാണിക്കുന്ന പ്രവണത ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിട്ടു പോകണമെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞതു വന്‍ വിവാദമായിരുന്നു. അന്നു പ്രതികരിക്കാതിരുന്ന കമല്‍ ആണ് ഇപ്പോള്‍ പ്രതികരണങ്ങളുമായി എത്തിയത്. ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു കമലിനെതിരേ രാധാകൃഷ്ണന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കമല്‍ രാജ്യം വിട്ടു പോകണമെന്നും പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

A-N-radhakrishnan താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; 'രാധ' എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ

എസ്ഡിപിഐ പോലെയുള്ള തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും അദ്ദേഹം ചലച്ചിത്ര അക്കാദമിയിലെ പദവി രാജി വെച്ചു പോകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. രാജ്യത്തെ ദേശീയഗാനം ആലപിക്കുമ്പോള്‍ അത് ചെയ്യണോ വേണ്ടയോ എന്ന് ശങ്കിക്കുന്നയാളാണ് കമലെന്നും അങ്ങിനെയുള്ളയാള്‍ രാജ്യം വിട്ടു പോകണമെന്നും പറഞ്ഞു.

ചലച്ചിത്ര അക്കാദമി തലവനാകാന്‍ കമലിനു പിണറായി വിജയന്‍ കണ്ടെത്തിയ യോഗ്യത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നരഭോജി എന്ന് വിളിച്ചതാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തിയ ചെ ഗുവേരയെ ഗ്രാമങ്ങളില്‍ ഡിവൈ എഫ് ഐ വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍, സോഷ്യല്‍ മീഡിയ കമലിന് അനുകൂലമായിട്ടാണു പ്രതികരിച്ചത്. ‘വിത്ത് കമല്‍’ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം സജീവമാണ്. സംവിധായന്‍ ആഷിക് അബു, കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍, റഫീഖ് അഹമ്മദ് എന്നിവരും നേരത്തേ കമലിനെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ രാധാകൃഷ്ണനെ ‘രാധ’യാക്കുകയാണ് ഉണ്ടായത്. ചാന്ത് പൊട്ട് എന്ന സിനിമയില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു രാധ. ഇതിനെ അനുസ്മരിപ്പിക്കുംവിധമാണ് സോഷ്യല്‍ മീഡിയ രാധാകൃഷ്ണനു കനത്ത പ്രഹരം നല്‍കിയത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; 'രാധ' എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയpinterest താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; 'രാധ' എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ0facebook താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; 'രാധ' എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ0google താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; 'രാധ' എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ0twitter താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; 'രാധ' എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ