പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല, നായവളര്‍ത്തലും വില്‍പ്പനയും നിയന്ത്രിക്കും; വിറ്റുകാശാക്കുന്നവരെ ചങ്ങലയ്ക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍

Date : January 11th, 2017

ന്യൂഡല്‍ഹി: വാണിജ്യാടിസ്ഥാനത്തിലുള്ള നായവളര്‍ത്തലും പട്ടിക്കുഞ്ഞുങ്ങളുടെ വില്‍പ്പനയും നിയന്ത്രിക്കാന്‍ ചട്ടംവരുന്നു.മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള ചട്ടത്തിലാണ് നായകളുടെ സംരക്ഷണത്തിനായി പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്. ഇതനുസരിച്ച്, എട്ട് ആഴ്ചയില്‍ കുറവുള്ള പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല. നായവില്‍പ്പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് ചട്ടത്തിന്റെ പരിധിയില്‍ വരിക.
എന്നാല്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരുവുനായശല്യം കൈകാര്യംചെയ്യാനുള്ള വ്യവസ്ഥകളൊന്നും ചട്ടത്തിലില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള (നായവളര്‍ത്തലും വില്‍പ്പനയും) ചട്ടം 2016 ജനങ്ങളുടെ അഭിപ്രായത്തിനായി നല്‍കുകയാണെന്നും തെരുവുനായശല്യത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നുമാണ് കേന്ദ്ര വനംമന്ത്രി അനില്‍ ദവെ പ്രതികരിച്ചത്. ജനങ്ങളുടെ അഭിപ്രായമറിയാന്‍ 30 ദിവസത്തേക്ക് ചട്ടം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടില്‍ കാളകളെ ഉപയോഗിക്കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തീര്‍പ്പാകാതെ നടപടിയെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

email പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല, നായവളര്‍ത്തലും വില്‍പ്പനയും നിയന്ത്രിക്കും; വിറ്റുകാശാക്കുന്നവരെ ചങ്ങലയ്ക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍pinterest പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല, നായവളര്‍ത്തലും വില്‍പ്പനയും നിയന്ത്രിക്കും; വിറ്റുകാശാക്കുന്നവരെ ചങ്ങലയ്ക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍0facebook പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല, നായവളര്‍ത്തലും വില്‍പ്പനയും നിയന്ത്രിക്കും; വിറ്റുകാശാക്കുന്നവരെ ചങ്ങലയ്ക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍0google പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല, നായവളര്‍ത്തലും വില്‍പ്പനയും നിയന്ത്രിക്കും; വിറ്റുകാശാക്കുന്നവരെ ചങ്ങലയ്ക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍0twitter പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല, നായവളര്‍ത്തലും വില്‍പ്പനയും നിയന്ത്രിക്കും; വിറ്റുകാശാക്കുന്നവരെ ചങ്ങലയ്ക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍