നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്

Date : January 11th, 2017

എല്ലാ കുറ്റവും റിസര്‍വ് ബാങ്കിനു മുകളില്‍ കെട്ടിവച്ചു കൈകഴുകാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ആര്‍.ബി.ഐ. രംഗത്ത്. 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം കേന്ദ്രം നല്‍കിയപ്പോള്‍ അനുസരിക്കുക മാത്രമാണു ചെയ്തതെന്ന വിശദീകരണവുമായി റിസര്‍വ് ബാങ്ക്. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ ധനവകുപ്പിന്റെ പാര്‍ലമെന്ററി സമിതിക്കു നല്‍കിയ ഏഴുപേജുള്ള കുറിപ്പിലാണ് ഇക്കാര്യങ്ങള്‍. റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശകള്‍ തങ്ങള്‍ പാലിക്കുകയായിരുന്നുവെന്നു മാത്രമാണ് ചില കേന്ദ്രമന്ത്രിമാര്‍ ഇത്രനാളും അവകാശപ്പെട്ടുകൊണ്ടിരുന്നത്.

നോട്ട് പിന്‍വലിക്കല്‍ തീരുമാനം റിസര്‍വ് ബാങ്കിന്റേതായിരുന്നുവെന്നാണു കേന്ദ്രം രാജ്യസഭയിലും ബോധിപ്പിച്ചിരുന്നത്. തീരുമാനം എടുത്ത റിസര്‍വ് ബാങ്ക് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്നുമാണു നവംബര്‍ എട്ടിന് 500/1000 നോട്ടുകള്‍ പിന്‍വലിച്ച് എട്ടുദിവസം കഴിഞ്ഞു രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഊര്‍ജമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നത്.

പാര്‍ലമെന്ററി സമിതിക്കു നല്‍കിയ കുറിപ്പിലെ കേന്ദ്രബാങ്കിന്റെ വിശദീകരണം ഇപ്രകാരമാണ്: കള്ളനോട്ട്, കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നീ മൂന്നുപ്രശ്‌നങ്ങളെ നേരിടാന്‍ 500, 1000 നോട്ടുകളുടെ നിയമസാധുത ഇല്ലാതാക്കുന്നതു പരിണഗണിക്കണമെന്ന് 2016 നവംബര്‍ ഏഴിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. അടുത്തദിവസം തന്നെ റിസര്‍വ് ബാങ്കിന്റെ കേന്ദ്രബോര്‍ഡ് യോഗം ചേര്‍ന്നു ചര്‍ച്ചകള്‍ക്കുശേഷം 500,1000 നോട്ടുകള്‍ അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. ശിപാര്‍ശ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്ന് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

കള്ളനോട്ടുകള്‍ തടയിടാന്‍ കൂടുതല്‍ സുരക്ഷാ സവിശേഷതകളോടുകൂടിയ പുതിയ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ ഏതാനും വര്‍ഷങ്ങളായി റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമെടുത്തിരുന്നില്ലെങ്കിലും പുതിയ സീരിസിലുള്ള കറന്‍സികള്‍ അവതരിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ തുടര്‍ന്നിരുന്നു.

rbi നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്

2016 മേയ് 18നാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്. പുതിയ രൂപകല്‍പനയും നിറവും വലുപ്പവുമുള്ള 2000 രൂപ നോട്ടുകള്‍ മേയ് 27ന് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചു. ജൂണ്‍ ഏഴിന് അന്തിമ അനുമതി സര്‍ക്കാര്‍ നല്‍കുകയും പുതിയ സീരീസിലുള്ള നോട്ടുകളുടെ അച്ചടി തുടങ്ങാന്‍ അച്ചടിശാലകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അതേസമയം നിശ്ചിതസമയത്തിനുള്ളില്‍ എണ്ണത്തിലും മൂല്യത്തിനും പിന്‍വലിച്ച നോട്ടുകള്‍ മുഴുവന്‍ ഉടനടി പുന:സ്ഥാപിക്കുക സാധ്യമല്ലെന്നും റിസര്‍വ് ബാങ്ക് കുറിപ്പിലൂടെ വ്യക്തമാക്കി.  നവംബര്‍ എട്ടിന് ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുകളില്‍ പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ 94,660 കോടിരൂപയുടേത് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പിന്‍വലിച്ച 15 ലക്ഷം കോടി രൂപയുടെ നോട്ടിന്റെ ആറു ശതമാനത്തോളം മാത്രമാണ് – ആര്‍ബിഐയുടെ കുറിപ്പ് വ്യക്തമാക്കുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്pinterest നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്0facebook നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്0google നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്0twitter നോട്ട് പിന്‍വലിക്കല്‍: മോഡിയുടെ വാദം പൊളിയുന്നു; കേന്ദ്ര നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നു റിസര്‍വ് ബാങ്ക്