വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി രാജ്യാന്തര ആയുര്‍വേദ സമ്മേളനം; കെ.കെ. ശൈലജ മുഖ്യാതിഥിതി; 600 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Date : January 11th, 2017

അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ് വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര- സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രാജ്യാന്തര ആയുര്‍വേദ സമ്മേളനം വജ്ര-2016 13 മുതല്‍ 15 വരെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര ആയുഷ് വകുപ്പുമന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയാകും. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ.ടി. നാരായണ്‍ മൂസ്സ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംങ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ. പി.കെ വാരിയര്‍, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ പത്മവിഭൂഷണ്‍ ഡോ. എം.എസ്. വല്യത്താന്‍ എന്നിവരെ ആദരിക്കും.

മിനിസ്ട്രി ഓഫ് ആയുഷ് സെക്രട്ടറി ഡോ. അജിത്ത് എം. ശരണ്‍, സി.എന്‍. ജയദേവന്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, കേരള ഗവ. ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി ഡോ. ബി. അശോക്, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സി.എം.ഡി. പത്മശ്രീ പി.ആര്‍. കൃഷ്ണകുമാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ആന്‍ഡ് ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. പി.എം. വാര്യര്‍, തൃശൂര്‍ ജില്ലാകലക്ടര്‍ ഡോ. എ. കൗശിഗന്‍, മിനിസ്ട്രി ഓഫ് ആയുഷ് സി.സി.ഐ.എം. പ്രസിഡന്റ് ഡോ. വി. അരുണാചലം, മെയ്ക്ക് ഇന്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.എന്‍. രാധാകൃഷ്ണന്‍, ഐ.എസ്.എം. തിരുവനന്തപുരം ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഡി.എ.എം.ഇ. ഡയറക്ടര്‍ ഡോ. പി.കെ. അശോക്, എ.എസ്.യു. കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. വിമല ,വൈദ്യരത്‌നം ഗ്രൂപ്പ് ഡയറക്ടറും വജ്ര 2016 ന്റെ ജനറല്‍ സെക്രട്ടറിയുമായ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്, സൈന്റിഫിക് കമ്മിറ്റി ചെയര്‍മാനും വൈദ്യരത്‌നം ആയുര്‍വേദ കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. ടി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

ജീവിതശൈലീരോഗങ്ങളും ആയുര്‍വേദ ചികിത്സയും എന്ന വിഷയത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.1500 ഡോക്ടര്‍മാരും നൂറിലധികം വിദേശ പ്രതിനിധികളും പങ്കെടുക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആയുര്‍വേദ സമ്മേളനത്തില്‍ എട്ടു വേദികളിലായി 600 ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം.എസ്. വല്യത്താന്‍, ഡോ. ബി.എം. ഹെഗ്‌ഡെ, ഡോ. വന്ദന ശിവ തുടങ്ങി അമ്പതോളം പ്രമുഖര്‍ ജീവിതശൈലീ രോഗങ്ങളുമായി  ബന്ധപ്പെട്ട ചര്‍ച്ചാ ക്ലാസുകള്‍ക്ക് നേതൃത്വം വഹിക്കും.

വൈദ്യരത്‌നം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം 15ന് വൈകിട്ട് മൂന്നിന് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ആയുര്‍വേദരംഗത്തെ മികവിനുള്ള അവാര്‍ഡുകള്‍ മന്ത്രി സി. രവീന്ദ്രനാഥ് വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസിന്റെ സാന്നിധ്യത്തില്‍ വിതരണം ചെയ്യും.

വൈദ്യരത്‌നം ഡീലര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹികസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.രാജന്‍ എം.എല്‍.എ, കെ.യു.എച്ച്.എ.എസ് പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, മുന്‍ എം.എല്‍.എ. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, എ.എം.എം.ഒ.ഐ. സെക്രട്ടറി ഡോ. ഡി. രാമനാഥന്‍, എ.എം.എം.ഐ. പ്രസിഡന്റ് ഡോ. ജി. വിനോദ്കുമാര്‍, ഡി.എം.ഒ. ഡോ. ഷീല കാറളം, പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. വാസുദേവന്‍, കെ. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

 

email വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി രാജ്യാന്തര ആയുര്‍വേദ സമ്മേളനം; കെ.കെ. ശൈലജ മുഖ്യാതിഥിതി; 600 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുംpinterest വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി രാജ്യാന്തര ആയുര്‍വേദ സമ്മേളനം; കെ.കെ. ശൈലജ മുഖ്യാതിഥിതി; 600 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും0facebook വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി രാജ്യാന്തര ആയുര്‍വേദ സമ്മേളനം; കെ.കെ. ശൈലജ മുഖ്യാതിഥിതി; 600 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും0google വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി രാജ്യാന്തര ആയുര്‍വേദ സമ്മേളനം; കെ.കെ. ശൈലജ മുഖ്യാതിഥിതി; 600 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും0twitter വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി രാജ്യാന്തര ആയുര്‍വേദ സമ്മേളനം; കെ.കെ. ശൈലജ മുഖ്യാതിഥിതി; 600 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും